കാണാതായവരുടെ കൃത്യമായ കണക്ക് ക്രിസ്മസിന് ശേഷമെന്ന് മന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവരുടെ കൃത്യമായ കണക്ക് ക്രിസ്മസിനു ശേഷമേ വ്യക്തമാകുകയുള്ളൂവെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത മത്സ്യത്തൊഴിലാളികളുടെയും ബോട്ട് ഉടമകളുടെയും ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെയും പ്രതിനിധികളുടെ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
വലിയ ബോട്ടില്‍ മത്സ്യബന്ധനത്തിനുപോകുന്നവര്‍ ക്രിസ്മസ് അടുക്കുമ്പോള്‍ മാത്രമാണ് തിരിച്ചെത്തുക. കാണാതായവരുടെ കണക്കു സംബന്ധിച്ച് സര്‍ക്കാരും മത്സ്യത്തൊഴിലാളി സംഘടനകളും കത്തോലിക്കാ സഭയും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല.
സര്‍ക്കാരിന്റെ കൈവശമുള്ള കണക്കുതന്നെയാണ് സഭയുടെയും കൈയിലുള്ളത്. വലിയ ബോട്ടുകളില്‍ പോയവരുടെ കണക്കുകളിലാണ് ആശയക്കുഴപ്പമുള്ളത്. വലിയ ബോട്ടുകളില്‍ പോയവരുടെ വിവരം ലഭിക്കാന്‍ സമയമെടുക്കും.
ഇവര്‍ തിരിച്ചുവരുമെന്നു തന്നെയാണ് സര്‍ക്കാരും അവരുടെ വീട്ടുകാരുംവിശ്വസിക്കുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."