പുരോഹിത സംഘത്തിന്റെ കാര്‍ കത്തിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍
സത്‌ന: മതപരിവര്‍ത്തനമെന്ന് ആരോപിച്ച് ക്രിസ്ത്യന്‍ പുരോഹിത സംഘത്തിന്റെ കാര്‍ കത്തിച്ച സംഭവത്തില്‍ ബജറംഗ്ദള്‍ പ്രവര്‍ത്തകാനായ 18കാരന്‍ അറസ്റ്റില്‍. മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് മധ്യപ്രദേശിലെ സ്താനയില്‍ ക്രിസ്ത്യന്‍ പുരോഹിതരടങ്ങുന്ന 30 അംഗ സംഘത്തെ വ്യാഴാഴ്ച ബംജ്‌റഗദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ പൊലിസ് കസ്റ്റഡിയിലെുടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത സംഘത്തെ സന്ദര്‍ശിക്കാന്‍ പൊലിസ് സ്റ്റേഷനില്‍ എത്തിയ കരോള്‍ സംഘത്തെ തടയുകയും അവര്‍ സഞ്ചരിച്ച കാര്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ തീയിടുകായായിരുന്നു. ഒരു പുരോഹിതനും മറ്റു അഞ്ചു പേര്‍ക്കുമെതിരേ കേസ് റജിസറ്റര്‍ ചെയ്തിട്ടുണ്ട്. സത്‌ന പ്രദേശത്തുകാരനായി ധര്‍മേന്ദ്ര ദോഹര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലിസ് നടപടി. പുരോഹിതര്‍ തന്നെ നിര്‍ബന്ധിച്ചു മതം മാറ്റിയെന്നും പേര്‍ ധര്‍മേന്ദ്ര തോമസ് എന്നാക്കി മാറ്റിയെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."