HOME
DETAILS
MAL
അന്വേഷണത്തിന് ഉത്തരവ്
backup
December 17 2017 | 22:12 PM
ശ്രീനഗര്‍: കശ്മിരിലെ കുപ്വാര ജില്ലയില്‍ സൈന്യത്തിന്റെ വെടിയേറ്റ് സൈനികന് മരിക്കാനിടയായ സംഭവത്തില്‍ ആധികാരിക അന്വേഷണത്തിന് ഉത്തരവ്. ജമ്മു കശ്മിര് സര്‍ക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (അസിസ്റ്റന്റ് കമ്മീഷണര്‍) അബ്ദുള്ള മാലികിനായിരിക്കും അന്വേഷണച്ചുമതല.
മൂന്നാഴ്ചക്കുപള്ളില് അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. സുതാര്യവും കുറ്റമറ്റതുമായ അന്വേഷണമാണ് നടക്കുന്നതെന്നും ആരെങ്കിലും കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ അവരെ ശിക്ഷിക്കുമെന്നും കുപ്വാര ഡെപ്യൂട്ടി കമ്മീഷണര്‍ ഖാലിദ് ജഹാംഗീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."