HOME
DETAILS
MAL
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ ഏറ്റവും യോഗ്യനെന്ന് ശത്രുഘ്നന്‍ സിന്‍ഹ
backup
December 17 2017 | 22:12 PM
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് അധ്യക്ഷ ആരോഹണത്തെ പുകഴ്ത്തി ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ. കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ ഏറ്റവും യോഗ്യതയുള്ളയാള്‍ രാഹുല്‍ ഗാന്ധിയാണെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ശത്രുഘ്നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും ബഹുമാനിക്കപ്പെടുന്നതുമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റടുത്തതിന് അഭിനന്ദനങ്ങളും ദീര്ഘയുസ്സും നേരുന്നുവന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി സിന്‍ഹയുടെ ആശംസക്ക് ഇന്നലെ നന്ദി പ്രകടിപ്പിച്ച് ട്വീറ്റ് ചെയ്തു. നിങ്ങളുടെ ആശംസകള്‍ക്ക് എല്ലാവിധ നന്ദികളുമുണ്ട് സിന്‍ഹാജി എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."