രാഷ്ട്രീയക്കാരനാവാന്‍ കുടുംബ പാരമ്പര്യം വേണമെന്ന് വരുണ്‍ ഗാന്ധി
ഹൈദാരബാദ്: രാഷ്ട്രീയക്കാരനാവാന്‍ കുടംബ പാരമ്പര്യം വേണമെന്ന് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. പേരിനൊപ്പുമുള്ള ഗാന്ധിയാണ് തന്നെ രണ്ടു തവണ ലോക്സഭാ അംഗമാക്കാന്‍ സഹായിച്ചത്. ജന പിന്തുണയുള്ള അച്ഛനോ മുത്തച്ഛനോ ഇല്ലെങ്കില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ തിളങ്ങാനാവില്ലെന്ന് വരുണ്‍ പറഞ്ഞു.ഹൈദരാബാദില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകായായിരുന്നു അദ്ദേഹം.
'ഇന്ന് താനിവിടെ വന്നിരിക്കുന്നു. എല്ലാവരും തന്നെ കേള്‍ക്കുന്നു. തന്റെ പേരില്‍ ഗാന്ധി ഇല്ലായിരുന്നെങ്കില്‍ എനിക്ക് ചെറുപ്പത്തില്‍ തന്നെ രണ്ടു തവണ എം.പിയാകാന്‍ സാധിക്കുമായിരുന്നില്ല. സമ്പത്തോ സ്വാധീനമോ ഇല്ലാത്ത ദരിദ്രരായ യുവ ജനങ്ങള്‍ക്ക് കഴിവും നേതൃ പാടവവും ഉണ്ടെങ്കിലും രാഷ്ട്രീയത്തില്‍ ഒന്നുമാകാന്‍ സാധിക്കുകയില്ലെന്ന്' വരുണ്‍ പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ 25,000 രൂപ വായ്പയടക്കാന്‍ സാധിക്കാത്തതിനാല്‍ 14 ലക്ഷത്തോളം കര്‍ഷകരെയാണ് ജയിലില്‍ അടച്ചത്. പണക്കാരും പാവപ്പെട്ടവരും ഒരു പോലെ ആകുന്ന കാലം വന്നില്ലെങ്കില്‍ ഒരിക്കലുംനമ്മള് സ്വപ്നം കാണുന്ന ഇന്ത്യ നടപ്പിലാവില്ലെന്ന് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ എം.പിയായ വരുണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."