ഗുജറാത്തില്‍ വിജയിക്കില്ലെന്ന് ബി.ജെ.പി എം.പി
അഹമ്മദാബാദ്: അഭിപ്രായ സര്‍വേകളൊക്കെയും ബി.ജെ.പി വിജയം പ്രവചിക്കുമ്പോള്‍ ഗുജറാത്തില്‍ തോല്‍ക്കുമെന്ന് പ്രവചിച്ച് ബി.ജെ.പി എം.പി രംഗത്ത്. രാജ്യസഭാ എം.പി സഞ്ജയ് കാകഡെ ആണ് ഭൂരിപക്ഷം മറന്നേക്കൂ എന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് ഗുജറാത്തില്‍ ഭരിക്കാനാവശ്യമായ സീറ്റ് ലഭിക്കില്ലെന്നാണ് കാകഡെയുടെ പ്രവചനം. കോണ്‍ഗ്രസ് ഭരണത്തിനാവശ്യമായ ഭൂരിപക്ഷം നേടുമെന്നും കാകഡെ പറയുന്നു. തന്റെ ടീം ഗുജറാത്തില്‍ സര്‍വേ നടത്തിയതായും അതിന്റെ അടിസ്ഥാനത്തിലാണ് പ്രവചനമെന്നും കാകഡെ പറഞ്ഞു.
'ആറു പേരടങ്ങിയ ഒരു സംഘമാണ് സര്‍വേ നടത്തിയത്. ഗുജറാത്തിന്റെ ഗ്രാമീണമേഖലകള്‍ കേന്ദ്രീകരിച്ചാണ് അവര്‍ സര്‍വേ നടത്തിയത്. കൃഷിക്കാര്‍, ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കിടയിലാണ് സര്‍വേ നടത്തിത്. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഞാന്‍ പറയുന്നത് ബി.ജെ.പിക്ക് ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുന്നതിനാവശ്യമായ സീറ്റ് ലഭിക്കില്ല.' ബി.ജെ.പി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരമാണ് തന്റെ പ്രസ്താവനയുടെ പ്രധാന വിശദീകരമെന്നും കാകഡെ പറഞ്ഞു.
ഗുജറാത്തിലെ നേതാക്കളാരും പ്രചാരണസമയത്ത് ഗുജറാത്തിന്റെ വികസനത്തേക്കുറിച്ച് സംസാരിച്ചിട്ടിലല്ല. പ്രതിപക്ഷത്തെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു റാലികളെല്ലാം.
ഗുജറാത്തില്‍ ബി.ജെ.പി ഭരണത്തിലേറിയിട്ട് 22 വര്‍ഷമായി. പശ്ചിമ ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മാറ്റിനിര്‍ത്തിയാല്‍ രാജ്യത്ത് ഇതേവരെ ഒരു പാര്‍ട്ടിയും 25 വര്‍ഷത്തില്‍ കൂടുതല്‍ ഭരണത്തിലിരുന്നിട്ടില്ല. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."