മേഘാലയയും മിസോറാമും തെരഞ്ഞെടുപ്പ് ചൂടിലേക്ക്
ഗുവാഹത്തി: മാസങ്ങള്‍ നീണ്ടുനിന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് പ്രചരണങ്ങളുടെ ഫലങ്ങള്‍ ഇന്ന് അറിയുന്നതോടെ ഇനി ശ്രദ്ധാകേന്ദ്രമായി മാറുന്നത് മേഘാലയയും മിസോറാമുമാണ്. അടുത്ത വര്‍ഷം ആദ്യത്തിലാണ് ഇവിടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും പ്രചരണങ്ങള്‍ക്ക് ബി.ജെ.പി തുടക്കമിട്ടു.അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ പിടിച്ചെടുത്തതോടെ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം ഈ രണ്ടു സംസ്ഥാനങ്ങളാണ്.
15 വര്‍ഷമായി മേഘാലയയില്‍ കോണ്‍ഗ്രസാണ് ഭരണം നടത്തുന്നത്. പ്രധാനമന്ത്രി നേരന്ദ്ര മോദി ഇവിടെ കഴിഞ്ഞ ദിവസം മുതല്‍ പ്രചരണങ്ങള്‍ ആരംഭിച്ചു. വര്‍ഷങ്ങളായി തുടരുന്ന കോണ്‍ഗ്രസ് ഭരണം സംസ്ഥാനത്തെ നശിപ്പിച്ചുവെന്ന് ഐസോളിലെ കഴിഞ്ഞ ദിവസം നടന്ന ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു.
ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിമാനങ്ങളിലൂടെ പ്രചാരണം നടത്തിയെന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങള്‍ക്കും ഇത് ഉപയോഗിക്കാനാവുമെന്ന് കരുതുന്നതായി മോദി പറഞ്ഞു.
എന്നാല്‍ മേഘാലയയില്‍ അറുപത് നിയമസഭാ മണ്ഡലങ്ങളില്‍ ഒരിടത്തും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എക്കൗണ്ട് തുറക്കാനാവാത്തത് പാര്‍ട്ടിക്ക് മുന്‍പിലെ വെല്ലുവിളിയാണ്. എന്നാല്‍ മണിപ്പുരിലെ സമാനമായ അനുഭവമായിരുന്നു കഴിഞ്ഞ ഭരണത്തിലുണ്ടായിരുന്നെങ്കിലും മാസങ്ങള്‍ക്ക് മുന്‍പ് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരം പിടിച്ചെടുത്തിരുന്നു. എന്നാല്‍ മോദി പങ്കെടുത്ത റാലികളിലെ ജനക്കൂട്ടമില്ലാത്തത് ബി.ജെ.പിയുടെ സ്വാധീനത്തെ തെളിയിക്കുന്നുവെന്ന് മേഘാലയ കോണ്‍ഗ്രസ് വക്താവ് മന്ത്രിയുമായ സീനത്ത് സങ്കമ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ബി.ജെ.പിക്ക് ആത്മ വിശ്വാസ കുറവാണെന്നും പാര്‍ട്ടി ശക്തമായ പ്രചാരണങ്ങളുമായി മുന്നോട്ട് പോവുമെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."