ചിലിയില്‍ മണ്ണിടിച്ചില്‍; അഞ്ചു മരണം
സാന്റിയാഗോ: തെക്കന്‍ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ മരിച്ചു. 15ഓളം പേരെ കാണാതായിട്ടുമുണ്ട്.
തെക്കന്‍ ചിലിയിലെ വില സാന്റ ലൂസിയായിലാണ് കഴിഞ്ഞ ദിവസം കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായ മണ്ണിടിച്ചിലുണ്ടായത്. സംഭവത്തില്‍ ഗ്രാമം മണ്ണിനടയില്പെട്ടിരിക്കുകയാണ്.
ചിലിയുടെ മറ്റു ഗ്രാമങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുപോയ ഇവിടെ ആയിരങ്ങളാണ് വൈദ്യുതിയും വെളിച്ചവുമില്ലാതെ കഴിയുന്നത്.
മണ്ണിടിച്ചിലില്‍ വീടുകള്‍ അടക്കം നൂറുകണക്കിനു കെട്ടിടങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.രാജ്യത്തെ വിനോദസഞ്ചാര മേഖലയാണ് വില സാന്റ ലൂസിയ. ദുരന്തത്തെ തുടര്‍ന്ന് ചിലി പ്രസിഡന്റ് മിഷേല്‍ ബാക്ക് ലെറ്റ് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ചിലിയില്‍ ഇന്നലെ രണ്ടാംഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു മണ്ണിടിച്ചില്‍. ദുരന്തത്തിനിടയിലും തെരഞ്ഞെടുപ്പ് മുടക്കമില്ലാതെ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."