പാകിസ്താനിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേര്‍ ആക്രമണം; 9 മരണം
ഇസ്‌ലാമാബാദ്: പാകിസ്താനിലെ ക്വറ്റയില്‍ ക്രിസ്ത്യന്‍ പള്ളിയില്‍ ചാവേര്‍ ആക്രമണം. ഒന്‍പതുപേര്‍ കൊല്ലപ്പെടുകയും 45 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
തെക്കുകിഴക്കന്‍ പാകിസ്താനിലെ ക്വറ്റയില്‍ സര്‍ഗൂന്‍ റോഡിലുള്ള ബെതല്‍ മെമ്മോറിയല്‍ ചര്‍ച്ചില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. രണ്ട് ചാവേറുകള്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരാളെ പള്ളിയുടെ ഗെയ്റ്റിനു പുറത്തുവച്ചു തന്നെ പൊലിസ് വധിച്ചു.
ഏറെനേരം നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പൊലിസ് വകവരുത്തിയത്. എന്നാല്‍, ഇതേസമയം സ്‌ഫോടകവസ്തുക്കളുമായി പള്ളിയില്‍ പ്രവേശിച്ച മറ്റൊരു ചാവേര്‍ അകത്തുവച്ച് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.സംഭവസമയത്ത് പള്ളിക്കകത്ത് 400ഓളം വിശ്വാസികള്‍ പ്രാര്‍ഥനയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് ബലൂചിസ്താന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഅസ്സം അന്‍സാരി പറഞ്ഞു. പൊലിസിന്റെ ചടുലമായ ഇടപെടലാണു മരണസംഖ്യ കുറച്ചത്. സംഭവം ആസൂത്രിതമായ ആക്രമണമാണെന്ന് മുഅസ്സം ആരോപിച്ചു. രണ്ടു ഭീകരര്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്.മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടും. പരുക്കേറ്റവരില്‍ ഒന്‍പതു പേരുടെ നില അതീവ ഗുരുതരമാണെന്ന് ഇവരെ പ്രവേശിപ്പിച്ച ഡോ. വസീം ബേഗ് സിവില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ബെതല്‍ മെമ്മോറിയല്‍ ചര്‍ച്ച് ഇതിനു മുന്‍പും ഭീകരാക്രമണത്തിനിരയായിട്ടുണ്ട്. പുതിയ സംഭവത്തില്‍ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."