മാണിക്കെതിരായ ബാര്‍ കോഴക്കേസ് ഇന്ന് കോടതിയില്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) നേതാവും മുന്‍ ധനമന്ത്രിയുമായ കെ.എം മാണിക്കെതിരേയുള്ള കോഴക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹരജികളില്‍ ഇന്ന് വാദം തുടരും. റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കൂടുതല്‍ തെളിവുകള്‍ പരാതിക്കാര്‍ ഹാജരാക്കുകയാണെങ്കില്‍ തുടരന്വേഷണം നടത്തുമെന്നുമാണ് വിജിലന്‍സ് നിലപാട്.
യു.ഡി.എഫ് ഭരണകാലത്ത് ധനമന്ത്രിയായിരുന്ന മാണി മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമ ബിജുരമേശില് നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണമാണ് കേസിനാധാരം. കോഴ വാങ്ങിയതിന് തെളിവില്ലെന്നും സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ബിജു രമേശ് ആരോപണമുന്നയിച്ചുവെന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍, വിജിലന്‍സിന്റെ നിലപാടിനെതിരേ വി.എസ് അച്യുതാനന്ദന് അടക്കം 12 ഹരജിക്കാരുടെ എതിര്‍വാദങ്ങള്‍ കേസില്‍ ഇന്ന് കോടതി കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."