സപ്ലൈകോ കൂടുതല്‍ ക്രിസ്മസ് വിപണി തുറക്കും: മന്ത്രി
കൊച്ചി: ആഘോഷവേളയിലെ വിലക്കയറ്റം തടയാന്‍ ലക്ഷ്യമിട്ടു സപ്ലൈകോ കൂടുതല്‍ ക്രിസ്മസ് വിപണികള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. സ്‌പ്ലൈകോയുടെ ആഭിമുഖ്യത്തില്‍ മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച ക്രിസ്മസ് വിപണിയുടെ ഉദ്ഘാടം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
എറണാകുളത്തിന് പുറമേ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലും മെട്രോ ഫെയറുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
412 സൂപ്പര്‍മാര്‍ക്കറ്റുകളും 27 പീപ്പിള്‍ ബസാറുകളും അഞ്ച് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ വഴിയും സപ്ലൈകോ സബ്‌സിഡി ഇനത്തില്‍ സാധനങ്ങള്‍ വിതരണം ചെയ്യും.
സബ്‌സിഡി ഇനങ്ങള്‍ താഴെ പറയുന്ന നിരക്കുകളില്‍ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
അരി: ജയ, കുറുവ കിലോ 25 രൂപ, മട്ട 24, പച്ചരി 23, പഞ്ചസാര 22, ചെറുപയര്‍ 56, വന്‍പയര്‍ 45, തുവര പരിപ്പ് 60, കടല 43, ഉഴുന്ന് 58, മുളക് 65. റേഷന്‍ കാര്‍ഡ് മുഖേനയാണ് സാധനങ്ങള്‍ ലഭിക്കുക.
കൂടാതെ ക്രിസ്മസ് പ്രമാണിച്ച് ബിരിയാണി അരി, കേക്ക്, ഐസ്‌ക്രീം, തുടങ്ങിയ ഇനങ്ങളും സപ്ലൈകോയില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."