സുരക്ഷാ ഉദ്യോഗസ്ഥന് ചെരുപ്പ് ഇട്ടുകൊടുത്തു: ഒഡീഷ മന്ത്രി വിവാദത്തില്‍
ഭുവനേശ്വര്‍: സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് സ്വന്തം ചെരിപ്പിന്റെ വള്ളി കെട്ടിപ്പിച്ച ഒഡീഷ മന്ത്രി ജോഗേന്ദ്ര ബെഹ്റയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. കെനോജിഹാറില് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കു ശേഷമാണ് സംഭവം നടന്നത്.
സംഭവം വിവാദമായപ്പോള്‍ ന്യായീകരണവുമായി മന്ത്രി രംഗത്തെത്തി. ഞാനൊരു വി.ഐ.പിയാണ്. താനാണ് പതാകയുയര്‍ത്തിയത് അയാളല്ലെന്നും( സുരക്ഷാ ഉദ്യോഗസ്ഥന്) മന്ത്രി ചാനലുകളോട് പ്രതികരിച്ചു.
നൂറോളം ജനങ്ങള്‍ നോക്കി നില്‍ക്കവെയാണ് സുരക്ഷാ ഉദ്യോഗസ്ഥന് മന്ത്രിയുടെ ചെരുപ്പിന്റെ വള്ളി കെട്ടിക്കൊടുത്തത്.
സംഭവത്തില്‍ പിന്നീട് പ്രതിപക്ഷ പാര്‍ട്ടികളടക്കം വിമര്‍ശനവുമായി രംഗത്തുവന്നു.
'എല്ലാവരേയും ഒരുപോലെ കാണേണ്ട ആളാണ് മന്ത്രി. നിരവധി ജനങ്ങളുടെ മുന്നില്‍ വെച്ചാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഇതിലൂടെ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് കിട്ടുക' ബിജെപി നേതാവ് ബിശ്വാഭൂഷണ് ഹരിചന്ദന് പറഞ്ഞു.
എന്നാല്‍ മന്ത്രിയെ പിന്തുണച്ച് ബി.ജെ.ഡി നേതാവ് സൂര്യനാരായണന് പത്ര രംഗത്തെത്തി.
'പ്രായമായതിനാല്‍ മന്ത്രിക്ക് കാല്‍മുട്ടിന് പ്രശ്നങ്ങളുണ്ട്, അദ്ദേഹത്തിന് സ്വയം ചെരിപ്പിടാന്‍ പ്രയാസമുണ്ട്. അതുകൊണ്ട് ആ ഉദ്യോഗസ്ഥന് സഹായിച്ചത്. അവര്‍ തമ്മില്‍ അഛന് മകന് പോലെയുള്ള ബന്ധമാണ്.' പത്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."