HOME
DETAILS

സംഗീത വഴിയില്‍ വിസ്മയമായി കുഞ്ഞുപ്രതിഭ

  
backup
December 18 2017 | 05:12 AM

%e0%b4%b8%e0%b4%82%e0%b4%97%e0%b5%80%e0%b4%a4-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%ae%e0%b4%be%e0%b4%af

കോഴിക്കോട്: കുഞ്ഞുനാളിലേ പാട്ടു പാടിയാണ് ആര്യനന്ദ പിച്ചവച്ചത്. കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശികളായ രാജേഷ് ബാബുവിന്റെയും ഇന്ദുവിന്റെയും മകളാണ് ആര്യനന്ദ ആര്‍. ബാബു. സംഗീതാധ്യാപകരായ മാതാവിന്റെയും പിതാവിന്റെയും ശിക്ഷണം കൂടിയായപ്പോള്‍ രണ്ടര വയസ് പ്രായത്തില്‍ ആദ്യമായി അവള്‍ പൊതുവേദിയില്‍ പാടി. 

ഗുരുവായൂര്‍ ക്ഷേത്രാങ്കണത്തില്‍ ചെമ്പൈ സംതീതോത്സവ വേദിയിലാണ് ആര്യ തന്റെ കുഞ്ഞു കൈകളില്‍ മൈക്കെടുത്ത് മധുരസംഗീതം നിറഞ്ഞ സദസിന് മുന്‍പാകെ പാടി വിസ്മയം തീര്‍ത്തത്. പിന്നീടങ്ങോട്ട് കേരളത്തിനകത്തും പുറത്തുമായി 270ലധികം വേദികളില്‍ ആര്യ സംഗീത പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു.

കൂടാതെ 'സ്‌നേഹപൂര്‍വം ആര്യനന്ദ' സംഗീത പരിപാടിയിലൂടെ 25 സിനിമാ ഗാനങ്ങള്‍ നാലു ഭാഷകളിലായി തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ പാടി ലിംകാ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ നോമിനിയായി സ്ഥാനം പിടിച്ചു. 28ഓളം ആനിമേഷന്‍, ഭക്തിഗാനം, രാഷ്ട്രീയഗാനം എന്നിവയും ആര്യയുടെ ശബ്ദത്തില്‍ വിപണിയില്‍ പുറത്തിറങ്ങിയിട്ടുണ്ട്. നാന്‍താന്‍രാജ തമിഴ് ചിത്രത്തിലും അതിന്റെ റീമേക്ക് പതിപ്പായ തെലുങ്ക് ചിത്രത്തിലും പാടിയ ഈ കൊച്ചുമിടുക്കി സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ദേശീയ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി.

ഇന്ത്യയിലെ പ്രശസ്തരായ സംഗീതജ്ഞന്‍മാരായ സോനുനീഗം, സുനീതി ചൗഹാന്‍, ശ്രേയാഘോഷാല്‍ എന്നിവര്‍ മത്സരിച്ച് വിജയിച്ച സംഗം കലാഗ്രൂപ്പിന്റെ ദേശീയ സംഗീത മത്സരത്തിലാണ് ആര്യ ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ 700 മത്സരാര്‍ഥികള്‍ക്ക് പുറമെ 14 വിദേശ രാജ്യങ്ങളിലുള്ളവരും പങ്കെടുത്ത മത്സരത്തില്‍ ആര്യനന്ദ കേരളത്തിന്റെ അഭിമാനമായി മാറുകയായിരുന്നു.

കഴിഞ്ഞ 24 വര്‍ഷത്തിനു ശേഷം ആദ്യമായാണ് സംഗം കലാഗ്രൂപ്പിന്റെ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നതെന്ന പ്രത്യേകതയും ആര്യനന്ദയുടെ വിജയിത്തിനുണ്ട്. കടലുണ്ടി നഗരം ഐഡിയല്‍ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ കുഞ്ഞു പാട്ടുകാരി ഈ വര്‍ഷത്തെ സി.ബി.എസ്.ഇ കലോത്സവത്തില്‍ ലളിതഗാനം, മാപ്പിളപ്പാട്ട് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടി. സംസ്ഥാന മദ്യനിരോധന സമിതിയുടെ സംഗീതരംഗത്തെ മികവിനുള്ള ബാലപ്രകിഭാ പുരസ്‌കാരം (2017), ഇന്ത്യന്‍ ആര്‍ടിസ്റ്റ് യൂനിയന്‍ കോണ്‍ഗ്രസിന്റെ സംഗീതരംഗത്തെ നവാഗതര്‍ക്കുള്ള നവപ്രതിഭാ പുരസ്‌കാരം (2017) എന്നിവയും മാക്‌സ് ഇന്റര്‍ നാഷനല്‍ ഗ്രൂപ്പിന്റെ ലിറ്റില്‍ ഐക്കണായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago