ജനകീയ കൂട്ടായ്മയില്‍ പക്രന്തളം ചുരം സുന്ദരിയാകും
തൊട്ടില്‍പ്പാലം: അധികൃതരുടെ കടുത്ത അവഗണനയിലും അനാസ്ഥയിലുമായ വയനാട്ടിലേക്കുള്ള പക്രന്തളം ചുരം റോഡ് ജനകീയ കൂട്ടായ്മയില്‍ സൗന്ദര്യവല്‍ക്കരിക്കാന്‍ നടപടി സ്വീകരിക്കുന്നു.
ഹരിതകേരള മിഷന്‍ പദ്ധതിയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാവിലുംപാറ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത ജനകീയ കണ്‍വന്‍ഷനിലാണ് റോഡിനിരുവശവും അപകടക്കെണിയൊരുക്കി പടര്‍ന്നുപന്തലിച്ച കാട് വെട്ടിത്തെളിക്കലും കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യലും അടക്കമുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി ചുരം റോഡിനെ സുന്ദരിയാക്കാന്‍ തീരുമാനിച്ചത്.
കാലങ്ങളായി വെട്ടിത്തെളിക്കാതെ റോഡിനിരുവശവുമായി വളര്‍ന്ന കാടും അറുവുശാലകളിലേതടക്കമുള്ള മാലിന്യങ്ങളും വാഹനയാത്രക്കാര്‍ക്ക് ഏറേ ദുരിതം സൃഷ്ടിച്ചിരുന്നു. 12 വളവുകളിലെയും ഒട്ടുമിക്ക ദിശാസൂചിക ബോര്‍ഡുകളും തകരുകയും കാടുമൂടിയ നിലയിലുമാണുള്ളത്.
കണ്ണൂര്‍ ആസ്ഥാനമായ കെ.എസ്.ടി.പിയുടെ നിയന്ത്രണത്തിലുള്ള ഈ റോഡിന്റെ ദയനീയ സ്ഥിതിയില്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ജനകീയ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്തത്.
യോഗത്തില്‍ മാലിന്യങ്ങള്‍ തള്ളുന്നത് തടയാനും കാട് വെട്ടിത്തിളിച്ച് തണല്‍ മരങ്ങള്‍, പൂച്ചെടികള്‍ എന്നിവ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍, കുടുംബശ്രീ, തൊഴിലുറപ്പ്‌തൊഴിലാളികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ സഹകരണത്തോടെ നടത്താനാണ് തീരുമാനം. സൗന്ദര്യവല്‍ക്കണ പ്രവൃത്തി 27ന് കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."