HOME
DETAILS
MAL
വിജയചിഹ്നം ഉയര്‍ത്തിക്കാട്ടി മോദി പാര്‍ലമെന്റില്‍
backup
December 18, 2017 | 6:37 AM
ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനിടെ വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാര്‍ലമെന്റിലെത്തിയത്.
രണ്ടു സംസ്ഥാനങ്ങളിലും ഭൂരിപക്ഷം ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. കാറില്‍ നിന്നിറങ്ങി മാധ്യമപ്രവര്‍ത്തകര്‍ക്ക് നമസ്‌തേ പറഞ്ഞ ശേഷമാണ് അദ്ദേഹം വിജയചിഹ്നം ഉയര്‍ത്തിക്കാട്ടിയത്.
ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കടുത്ത പ്രതിരോധത്തിനിടെ കേവല ഭൂരിപക്ഷം മറികടന്ന ബി.ജെ.പി ഹിമാചലില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."