മലവെള്ളപ്പാച്ചിലിലും തകരാതെ ഗാബിയോണ്‍
മണ്ണാര്‍ക്കാട്: മലവെളളപ്പാച്ചിലിലും തകരാതെ തൊഴിലുറപ്പില്‍ നിര്‍മിച്ച ഗാബിയോണ്‍ തടയണ. കുമരംപുതത്തൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് തടയണ നിര്‍മിച്ചത്. കുന്തിപ്പുഴയിലെ പുതുക്കുടി മുണ്ടിയംപ്ലാവ് കടവില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗാബിയോണ്‍ തടയണ നിര്‍മിച്ചത്. ഒന്നര മീറ്ററിലധികം ആഴവും രണ്ട് മീറ്ററോളം വീതിയുമെടുത്ത് കമ്പി വല വിരിച്ച് അതില്‍ ഉരുളന്‍ കല്ലുകള്‍ നിറച്ച് കമ്പിവല കൂട്ടികെട്ടിയാണ് ചെക്ക് ഡാം നിര്‍മിച്ചത്.
സൈലന്റ്‌വാലി മലനിരകളില്‍ നിന്നും അതിശക്തമായി ഒഴുകി എത്തിയ മലവെളളത്തെയാണ് ഗാബിയോണ്‍ തടയണ പ്രതിരോധിച്ച് നിന്നത്. ജില്ലയില്‍ ആദ്യമായാണ് ഗാബിയോണ്‍ തടയണ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ചത്. നിലവില്‍ നീരൊഴുക്ക് കുറഞ്ഞ പുഴയിലെ തടയണയില്‍ നിറഞ്ഞ വെളളമാണ് സംഭരിച്ചിരിക്കുന്നത്. ഇത് പ്രദേശത്തെ കര്‍ഷര്‍ക്ക് ഏറെ ഉപകാര പ്രദമാവും. വാര്‍ഡ് മെമ്പറും, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാനുമായ മുസ്തഫ വറോടന്‍ പ്രത്യേകം താല്‍പര്യമെടുത്താണ് ഗാബിയോണ്‍ സംഘടിപ്പിച്ചത്. ഇരപത്തഞ്ചോളം അവിദഗ്ധ തൊഴിലാളികളും, ആവശ്യത്തിന് വിദഗ്ധ തൊഴിലാളികളുമാണ് തടയണ നിര്‍മാണ പ്രവര്‍ത്തി നടത്തിയത്. പദ്ധതിക്ക് ഗ്രാമപഞ്ചായത്ത് തല അക്രഡിറ്റഡ് എന്‍ജിനീയര്‍ വി. റിനീഷയും, ഓവര്‍സിയര്‍ എന്‍. മുഹമ്മദ് സഹദുമാണ് മേല്‍നോട്ടം വഹിച്ചത്. ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."