HOME
DETAILS

കാമധേനു പുരസ്‌കാരത്തിളക്കവുമായി ബ്രഹ്മദത്തന്‍

  
backup
December 18 2017 | 06:12 AM

%e0%b4%95%e0%b4%be%e0%b4%ae%e0%b4%a7%e0%b5%87%e0%b4%a8%e0%b5%81-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b3%e0%b4%95

ആനക്കര: വെച്ചൂര്‍ പശുപരിപാലനത്തില്‍ ക്ഷീരവികസന ബോര്‍ഡിന്റെ കാമധേനു പുരസ്‌കാരം നേടിയ ഞാങ്ങാട്ടിരി മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍. കഴിഞ്ഞ ദിവസമാണ് ക്ഷീരവികസന ബോര്‍ഡ് നാടന്‍ പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാമധേനു പുരസ്‌ക്കാരം ബ്രഹ്മദത്തനെ തേടിയെത്തിയത്. 

മൃഗസംരക്ഷണ വകുപ്പ് വഴിയാണ് ബ്രഹ്മദത്തന്‍ പുരസ്‌കാരത്തിന് അപേക്ഷിച്ചത്. 1997ലാണ് കോട്ടയത്ത് നിന്നും 3000 രൂപക്ക് ബ്രഹ്മദത്തന്‍ വെച്ചൂര്‍ പശുവിനെ വാങ്ങുന്നത്. പിന്നീടിങ്ങോട്ട് മോഴിക്കുന്നത്ത് മനയിലെ തൊഴുത്തില്‍ വെച്ചൂര്‍ പശു ഒഴിഞ്ഞിട്ടില്ല. നിലവില്‍ 12 പശുക്കള്‍ ഇവിടെയുണ്ട്.

പശു വളര്‍ത്തലിനൊപ്പം ഇവയുടെ കൃത്യമായ രേഖകള്‍ സൂക്ഷിച്ചുവെക്കാനും ബ്രഹ്മദത്തന്‍ സമയം കണ്ടെത്തുന്നുണ്ട്. ഓരോ പശു ജനിക്കുമ്പോഴും അവയുടെ ഉയരം, തൂക്കം, മറ്റ് വിവരങ്ങള്‍ ഫയല്‍ ചെയ്ത് സൂക്ഷിക്കും. വില്‍ക്കുമ്പോഴും, വാങ്ങുമ്പോഴും മുദ്രപത്രത്തില്‍ എഴുതി സൂക്ഷിക്കും. ദഹനപ്രക്രിയക്ക് അനുയോജ്യമായ എ.വണ്‍ പാല്‍, ഔഷധഗുണമുള്ള ഗോമൂത്രം, ചാണകം എന്നിവയൊക്കെയാണ് വെച്ചൂര്‍ പശുവിന്റെ മേന്മകളെന്ന് ബ്രഹ്മദത്തന്‍ പറയുന്നു.
ദിവസവും പുലര്‍ച്ചെ അഞ്ചരയോടെയാണ് ബ്രഹ്മദത്തന്റെ പശുപരിപാലനം തുടങ്ങുന്നത്. പശുവിനെ പരിചരിക്കുന്നത് ബ്രഹ്മദത്തന്റെ മാത്രം ഉത്തരവാദിത്തമല്ല. അത് കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ച് ചെയ്യുന്ന പ്രവൃത്തി കൂടിയാണ്. പഴയ രീതിയിലുള്ള ചുമരുള്ള തൊഴുത്താണ് പശുക്കളെ കെട്ടാന്‍ ഉപയോഗിക്കുന്നത്. ജൈവരീതിയിലുള്ള തീറ്റയാണ് പശുക്കള്‍ക്ക് നല്‍കുന്നത്. അരിത്തവിട്, ചോളത്തവിട്, പരുത്തിക്കൊട്ട, ജൈവ നെല്‍കൃഷിയുടെ വൈക്കോല്‍ എന്നിവയാണ് തീറ്റയായി നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇവിടത്തെ പാലിനും, ചാണകത്തിനും, ഗോമൂത്രത്തിനും ഔഷധഗുണം കൂടുതലാണ്.
നിലവില്‍ പാല്‍ ഉപയോഗിച്ച് നെയ്യ് നിര്‍മിക്കുന്നുണ്ട്. വെച്ചൂര്‍ പശുവിന്റെ പാലുപയോഗിച്ചുള്ള നെയ്യിന് ആവശ്യക്കാരേറെയാണ്. ദൂരസ്ഥലങ്ങളില്‍ നിന്നുവരെ ആവശ്യക്കാര്‍ എത്തുന്നുണ്ട്. കൂടാതെ തൊഴുത്തിലെ ഗോമൂത്രം നെല്‍കൃഷിയിലെ പുഴുശല്യത്തിന് തളിക്കാനും ഉപയോഗിക്കുന്നുണ്ട്.

2010ല്‍ നാഷണല്‍ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ബ്രീഡ് സേവ് ഇയര്‍ അവാര്‍ഡ്, 2013ല്‍ സ്‌റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി അവാര്‍ഡ്, ജൈവവൈവിധ്യ പുരസ്‌ക്കാരം, 2015ല്‍ കപില പുരസ്‌കാരവും, കാസര്‍ഗോഡ് ഡാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ അവാര്‍ഡ് എന്നിവയും ബ്രഹ്മദത്തനെ തേടിയെത്തിയിട്ടുണ്ട്. പശുപരിപാലനത്തിന് അമ്മ ശ്രീദേവി അന്തര്‍ജനം, ഭാര്യ നെടുങ്ങോട്ടൂര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപിക മഞ്ജു, മക്കളായ ശ്രീദേവി, നേത്രനാരായണന്‍ ഒപ്പമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago