പുതിയ ഔട്ട്ലാന്‍ഡറുമായി മിത്സുബുഷി ഇന്ത്യയിലേക്ക്
ജാപ്പനീസ് നിര്‍മാതാക്കളായ മിത്സുബുഷി പുതിയ ഔട്ട്ലാന്‍ഡര്‍ ക്രോസ് ഓവറുമായി ഇന്ത്യയിലേക്ക് വരുന്നു. 2018 മെയ് മാസത്തോടെ മിത്സുബുഷി ഔട്ട്ലാന്‍ഡര്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഹോണ്ട സിആര്‍വി ആയിരിക്കും പുതിയ ഔട്ട്ലാന്‍ഡറിന് ഇന്ത്യയിലെ മുഖ്യ എതിരാളി.
2018 ജനുവരിയിലോ ഫെബ്രുവരിയിലോ വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും. ആദ്യ വരവില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാകും പുതിയ മിത്സുബിഷി ഔട്ട്ലാന്‍ഡര്‍ ലഭ്യമാവുക. 2.4 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ എഞ്ചിനാണ് മിത്സുബിഷി ഔട്ട്ലാന്‍ഡറിന് കരുത്തേകുന്നത്.
മിത്സുബിഷിയുടെ സൂപ്പര്ഓള് വീല്‍ കണ്ട്രോള് ഓള്‍വീല്‍ഡ്രൈവ് സംവിധാനം മുഖേന ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അതത് ടയറുകളിലേക്ക് കരുത്തെത്തും. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്ട്രോള്, ആക്ടിവ് സ്റ്റബിലിറ്റി കണ്ട്രോള് തുടങ്ങിയവ വാഹനത്തിന് സുരക്ഷ ഒരുക്കും.
169 bhp കരുത്തും 225 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് സിവിടി ഗിയര്‍ബോക്സാണ് ഒരുങ്ങുന്നത്.
2008ലാണ് മിത്സുബിഷി രണ്ടാം തലമുറ ഔട്ട് ലാന്‍ഡറിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2010ല്‍ വാഹനത്തിന്റെ ഫേസ് ലിഫ്റ്റ് മോഡലും അവതരിപ്പിച്ചിരുന്നു.
ഏകദേശം 30 ലക്ഷം രൂപയാവും വാഹനത്തിന്റെ ഇന്ത്യന്‍ വിപണിയിലെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."