നിസ്സാരക്കാരനല്ല നെല്ലിക്ക
നമ്മുടെ ശരീരത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ഫലമാണ് നെല്ലിക്ക. വിറ്റമിന്‍ സിയുടെ കലവറയാണ്. വിറ്റമിന്‍ സിയുടെ അളവ് ഓറഞ്ചിലുള്ളതിനേക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍.
നെല്ലിക്കയിലുള്ള ഘടകങ്ങളായ ഗാലിക് ആസിഡ്, ഗലോട്ടാനിന്‍, എലജിക് ആസിഡ്, കോറിലാജിന്‍ എന്നിവ പ്രമേഹത്തെ തടയാന്‍ ഉത്തമമാണ്. ഇവയെല്ലാം തന്നെ പ്രമേഹത്തെ പ്രതിരോധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇവയ്ക്കു സാധിക്കുന്നു. നെല്ലിക്കാ നീരും അമൃതിന്റെ നീരും 10 മില്ലിലിറ്റര്‍ എടുത്ത് അതില്‍ ഒരു ഗ്രാം പച്ചമഞ്ഞളിന്റെ പൊടിയും ചേര്‍ത്ത് നിത്യവും കഴിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.
നെല്ലിക്കയിലുള്ള മെഡിസിനല്‍, തെറാപ്പി ഗുണങ്ങള്‍ പനി, ജലദോഷം പോലുള്ള രോഗങ്ങള്‍ ശമിപ്പിക്കാന്‍ ഉത്തമമാണ്. ദഹനപ്രക്രിയയെ സുഗമമാക്കാനും നെല്ലിക്ക സഹായിക്കുന്നു. ഭക്ഷണത്തിനു മുന്‍പ് നെല്ലിക്കയുടെ നീര് കഴിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ മാറാന്‍ ഉത്തമമാണ്.
വിളര്‍ച്ച തടയാനും നെല്ലിക്ക സഹായിക്കുന്നുണ്ട്. നെല്ലിക്കയിലെ ഇരുമ്പ് ചുവന്ന രക്താണുക്കളുടെ എണ്ണം കൂട്ടുന്നതായി പഠനങ്ങള്‍ പറയുന്നു. ദിവസവും ഒരു പച്ചനെല്ലിക്ക് കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
മുടികൊഴിച്ചിലിനും അകാലനരയ്ക്കും ഉത്തമമാണ് നെല്ലിക്ക. നെല്ലിക്ക നീര് വിധിപ്രകാരം എള്ളെണ്ണയില്‍ കാച്ചി തലയില്‍ തേച്ചുകുളിച്ചാല്‍ മുടികൊഴിച്ചില്‍ ശമിക്കും. ചര്‍മത്തെ ചുളിവുണ്ടാകാതെ സംരക്ഷിക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു.
നെല്ലിക്കയിലെ കാത്സ്യം പല്ലുകളുടേയും എല്ലുകളുടേയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."