പാഠം പഠിച്ച് കേന്ദ്രം; സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വിട
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന്റെ പാഠം ഉള്‍ക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് വിട നല്‍കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇനിയുള്ള കാലം ജനകീയ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടുനിരോധനവും ജി.എസ്.ടിയുമാണ് ഗുജറാത്തില്‍ പ്രതീക്ഷിച്ച വോട്ട് കുറയാന്‍ കാരണമെന്ന് തിരിച്ചറിഞ്ഞതാണ് പുതിയ മാറ്റങ്ങള്‍ക്ക് ബി.ജെ.പി തയാറെടുക്കുന്നത്. തെരഞ്ഞെടുപ്പിനു മുന്‍പ് 150 സീറ്റുകളായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ. ഇതു വളരെ കുറഞ്ഞ പശ്ചാത്തലത്തിലാണ് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും കോണ്‍ഗ്രസ് രാഷ്ട്രീയ വിജയം നേടിയത് ബി.ജെ.പിയെ ഭയപ്പെടുത്തിയിട്ടുണ്ട്. അത്തരം ശ്രമങ്ങളുമായി ഇനി മുന്നോട്ടുപോയാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് വന്‍ തിരിച്ചടിയാകുമെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇനി ജനകീയ പദ്ധതികളുമായി മുഖം രക്ഷിക്കുകയാകും ബി.ജെ.പിയുടെ ലക്ഷ്യം. പുതിയ പരിഷ്‌കാരങ്ങള്‍ ആരംഭിക്കുന്നതിനു പകരം മോദി നിലവില്‍ നടപ്പില്‍ വരുത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വിജയത്തിലെത്തിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ബാര്‍ക്ലെയ്‌സ് ഇന്ത്യ തലവനും സാമ്പത്തിക വിദഗ്ധനുമായ സിദ്ധാര്‍ഥ സന്യാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."