കെ.എസ്.ആര്.ടി.സിയില്‍ കൂട്ട രാജി
തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ കമ്പനികളിലും മികച്ച ശമ്പളത്തില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയില്‍നിന്ന് 606 പേര് രാജിവച്ചു. കഴിഞ്ഞ കാലങ്ങളിലും രാജിയുണ്ടാകാറുണ്ടെങ്കിലും ഇത്രയധികംപേര്‍ ഒരുമിച്ചു രാജിവയ്ക്കുന്നത് ആദ്യമാണ്. കെ.എസ്.ആര്.ടി.സിയുടെ ഭാവി സംബന്ധിച്ച ആശങ്കയാണ് കൂട്ട രാജിക്കുപിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനിയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, ബ്ലാക്സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ ഉള്ളവരാണു രാജിവച്ചവരില്‍ കൂടുതലും. മെച്ചപ്പെട്ട ശമ്പളമുള്ള സര്‍ക്കാര്‍ ജോലി ലഭിക്കുമ്പോള്‍ എല്ലാമാസവും കുറഞ്ഞത് 10 പേരെങ്കിലും കെ.എസ്.ആര്.ടി.സിയില്‍നിന്ന് രാജിവയ്ക്കാറുണ്ട്. എന്നാല്‍, ഇതിനനുസരിച്ച് ജീവനക്കാരെ കെ.എസ്.ആര്.ടി.സി നിയമിക്കാറില്ല. കണ്ടക്ടര്‍ തസ്തികയിലേക്ക് അഡൈ്വസ് മെമ്മോ അയച്ചെങ്കിലും ഒരാളെപ്പോലും നിയമിക്കാന്‍ കെ.എസ്.ആര്.ടി.സി തയാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."