HOME
DETAILS

പുരാതന മനുഷ്യകുടിയേറ്റത്തിന്റെ കാല്‍പാടുകള്‍ പിന്തുടര്‍ന്നൊരു യാത്ര

  
backup
December 19 2017 | 00:12 AM

%e0%b4%aa%e0%b5%81%e0%b4%b0%e0%b4%be%e0%b4%a4%e0%b4%a8-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4

അഡിസ് അബാബ: മൈലുകളും കാതങ്ങളും താണ്ടി നാഗരികതകളും സംസ്‌കാരങ്ങളും കെട്ടിപ്പടുത്ത ആദിമ മനുഷ്യരുടെ കഥ പുരാതന ചരിത്രത്തിലൊക്കെ നാം വായിച്ചിട്ടുണ്ട്. അതിര്‍ത്തികളും അന്താരാഷ്ട്ര നിയമങ്ങളുമില്ലാത്ത കാലമായിരുന്നെങ്കിലും സ്വന്തം ദേശങ്ങളില്‍നിന്നു മറു ദേശങ്ങളിലേക്കും വന്‍കരകളില്‍നിന്ന് ഇതര വന്‍കരകളിലേക്കുമുള്ള കുടിയേറ്റവും പലായനവും ദേശാടനങ്ങളുമൊക്കെയായിരുന്നു അവ.


എന്നാല്‍ രണ്ടായിരമാണ്ടില്‍ ഒരാള്‍ 33,000 കി.മീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിക്കുന്നതിനെ കുറിച്ച് ആലോചിക്കാനാകുമോ? പുരാതന മനുഷ്യകുടിയേറ്റത്തിന്റെ കാല്‍പാടുകള്‍ തേടി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ പോള്‍ സാലോപെക് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച കാല്‍നടയാത്ര ഇപ്പോള്‍ 15,000 കി.മീറ്റര്‍ പിന്നിട്ടിരിക്കുകയാണ്. ആഫ്രിക്കയില്‍നിന്നുള്ള മനുഷ്യകുടിയേറ്റത്തിന്റെ സഞ്ചാരവഴികള്‍ കണ്ടെത്താനായാണ് 2013ല്‍ പോള്‍ യാത്ര തുടങ്ങിയത്. ഏറ്റവും പഴക്കം ചെന്ന മനുഷ്യ ഫോസിലുകള്‍ കണ്ടെത്തിയ എത്യോപ്യയില്‍നിന്നായിരുന്നു യാത്രയ്ക്കു തുടക്കം കുറിച്ചത്. 21,000 മൈലുകള്‍ (ഏകദേശം 33,000 കി.മീറ്റര്‍) നീണ്ടുനില്‍ക്കുന്നതാണു നാഷനല്‍ ജിയോഗ്രഫിക് സൊസൈറ്റിയും അമേരിക്കയിലെ നൈറ്റ് ഫൗണ്ടേഷനും ചേര്‍ന്നു നടത്തുന്ന 'ഔട്ട് ഓഫ് ഏദന്‍' പ്രൊജക്ടിന്റെ ഭാഗമായുള്ള യാത്ര. പുരാതന മനുഷ്യരെ പോലെ ഒട്ടകത്തിലാണ് മരുഭൂമിയും മലയോരങ്ങളും പുഴയും കടല്‍ക്കരകളും താണ്ടിയുള്ള ഈ സഞ്ചാരം.


ഇതിനകം പശ്ചിമേഷ്യ, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍, വടക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളെല്ലാം യാത്രയ്ക്കിടയില്‍ താണ്ടിക്കടന്നിരിക്കുന്നു.
2020ഓടെ തെക്കന്‍ അമേരിക്കയുടെ തെക്കന്‍ മുനമ്പായ ടൈറ ദെല്‍ ഫ്യൂഗോ ദ്വീപ്‌സമൂഹത്തില്‍ എത്തുന്നതോടെ യാത്രയ്ക്കു പരിസമാപ്തി കുറിക്കുമെന്ന് പോള്‍ സാലോപെക് കരുതുന്നു.


മാധ്യമപ്രര്‍ത്തകനും എഴുത്തുകാരനുമായ പോള്‍ സാലോപെക് രണ്ടു തവണ പുലിറ്റ്‌സര്‍ ജേതാവ് കൂടിയാണ്. എക്‌സ്പ്ലനേറ്ററി റിപ്പോര്‍ട്ടിങ്ങിന് 1998ലും അന്താരാഷ്ട്ര റിപ്പോര്‍ട്ടിങ്ങിന് 2001ലുമായിരുന്നു പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

ലൈംഗികാതിക്രമം: നടന്‍ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും; രേഖകള്‍ സമര്‍പ്പിക്കണം

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago