HOME
DETAILS
MAL
റോബര്‍ട്ട് മുള്ളറെ പുറത്താക്കാന്‍ ആലോചനയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
backup
December 19 2017 | 00:12 AM
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന റോബര്‍ട്ട് മുള്ളറെ പുറത്താക്കാന്‍ നീക്കം നടത്തുന്നതായുള്ള ആരോപണങ്ങളെ തള്ളി ഡൊണാള്‍ഡ് ട്രംപ്. കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ സ്പെഷല്‍ കൗണ്‍സലാണ് മുള്ളര്‍. അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ പല വിവരങ്ങളും ട്രംപിനും വൈറ്റ് ഹൗസിനും തലവേദന സൃഷ്ടിച്ചിരുന്നു.
മുള്ളറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിയമവിരുദ്ധമായി ആയിരക്കണക്കിനു ഇ-മെയിലുകള്‍ ചോര്‍ത്തിയതായി കഴിഞ്ഞ ദിവസം ആരോപണമുയര്‍ന്നിരുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് കാംപയിന് നയിച്ചിരുന്ന 'ട്രംപ് ഫോര്‍ അമേരിക്ക'(ടി.എഫ്.എ)യാണ് ആരോപണമുന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."