HOME
DETAILS

ചിലി പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സെബാസ്റ്റ്യന്‍ പിനേരയ്ക്കു ജയം

  
backup
December 19 2017 | 00:12 AM

%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f


സാന്റിയാഗോ: ചിലിയില്‍ സെബാസ്റ്റ്യന്‍ പിനേര പ്രസിഡന്റ് പദവിയിലേക്ക്. മുന്‍ പ്രസിഡന്റും കോടീശ്വരനുമായ സെബാസ്റ്റ്യന്‍ പിനേര ഇടതുപക്ഷക്കാരനായ അലെജാന്‍ഡ്രോ ഗില്ലിയറിനെ തോല്‍പ്പിച്ചാണ് രണ്ടാം തവണയും അധികാരമുറപ്പിച്ചത്.
നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം പ്രസിഡന്റ് പദവിയിലേക്ക് തിരിച്ചുവരുന്ന പിനേരയെ ഗില്ലിയര്‍ അഭിനന്ദനമറിയിച്ചു. 54 ശതമാനത്തിലധികം വോട്ട് നേടിയാണ് പിനേര ജയമുറപ്പിച്ചത്. സോഷ്യലിസ്റ്റ് പ്രസിഡന്റായ മൈക്കല്‍ ബാച്ച്‌ലറ്റാണ് നിലവിലെ പ്രസിഡന്റ്.
വിദേശത്തുള്ള ചിലി സ്വദേശികള്‍ക്ക് ആദ്യമായി വോട്ടു ചെയ്യാന്‍ അവസരം ലഭിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്. ഇവരുള്‍പ്പടെ 14 ദശലക്ഷം വോട്ടര്‍മാര്‍ക്കായിരുന്നു സമ്മതിദാനാവാകാശമുണ്ടായിരുന്നത്. എങ്കിലും 48.5 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു പോള്‍ ചെയ്യപ്പെട്ടത്.
ചിലിയിലെ കോടീശ്വരനായ സാമ്പത്തിക വിദഗ്ധന്‍ എന്നാണ് വ്യവസായിയായ സെബാസ്റ്റ്യന്‍ പിനേരയെ വിശേഷിപ്പിക്കുന്നത്. ഏറ്റുമുട്ടലിനേക്കാള്‍ ധാരണകളാണ് ചിലിയിലെ ജനങ്ങള്‍ക്കാവശ്യമെന്നും അതുകൊണ്ടാണ് അവര്‍ തന്നെ തെരഞ്ഞെടുത്തതെന്നും വിജയത്തിനുശേഷം പിനേര പ്രതികരിച്ചു. 2010 മുതല്‍ 2014 വരെയായിരുന്നു ഇതിനു മുന്‍പ് പിനേര ചിലിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നത്. രണ്ടുദശകം നീണ്ടുനിന്ന ഇടതുഭരണം അവസാനിപ്പിച്ചുകൊണ്ടായിരുന്നു അന്ന് പിനേരയുടെ വിജയം. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വ്യവസായ സമൂഹത്തില്‍ നിന്നായിരുന്നു പിനേരക്ക് കൂടുതലും പിന്തുണ ലഭിച്ചിരുന്നത്. അധികാരത്തിലെത്തിയാല്‍ നികുതി കുറയ്ക്കുമെന്നതായിരുന്നു പിനേരയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചാരണം. അതേസമയം മരുമകള്‍ ഉള്‍പ്പെട്ട അഴിമതിക്കേസാണ് ബാച്ചലെറ്റിന്റെ വിജയത്തിന് തടസമായത്.
ദശകങ്ങളായി അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, ക്യൂബ, ഇക്വഡോര്‍, നിക്കരാഗ്വ, ഉറുഗ്വെ, വെനിസ്വല എന്നിവിടങ്ങളില്‍ ഇടതുഭരണമാണ്. എന്നാല്‍ അടുത്ത കാലത്ത് യാഥാസ്ഥിതികര്‍ ശക്തിയാര്‍ജിക്കുന്ന കാഴ്ചയാണ് അര്‍ജന്റീന, ബ്രസീല്‍, പരാഗ്വെ, വെനിസ്വല എന്നിവിടങ്ങളില്‍ കാണാനാകുന്നത്. ഈ പട്ടികയിലേക്കാണ് ചിലിയും പോകുന്നതെന്നാണ് തെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago