HOME
DETAILS
MAL
ഡോക്ടര്‍മാരെ പിരിച്ചുവിട്ടതിന് മനുഷ്യാവകാശ കമ്മിഷന് വിശദീകരണം തേടി
backup
December 19 2017 | 01:12 AM
തിരുവനന്തപുരം: 20 വര്‍ഷത്തോളം തിരുവനന്തപുരം ഹോമിയോ കോളജിലും കോഴിക്കോട് മെഡിക്കല്‍ കോളജിലുമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്ത അധ്യാപകരെ പിരിച്ചുവിട്ട നടപടിയെ കുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ഉത്തരവ്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐരാണിമുട്ടം ഹോമിയോ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."