കറുവപ്പട്ടയിലെ മായം: പരിശോധനയ്ക്ക് ഉപകരണം വാങ്ങാന്‍ പണമില്ല
കണ്ണൂര്‍: കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന കറുവപ്പട്ടയിലെ കൊമറിന്റെ അളവ് പരിശോധിക്കാനുള്ള ഉപകരണം വാങ്ങാന്‍ സര്‍ക്കാരിന് പണമില്ല. പച്ചക്കറികളിലെയും മറ്റും മായം പരിശോധിക്കാന്‍ കോടികള്‍ മുടക്കി ഉപകരണങ്ങള്‍ വാങ്ങുമ്പോഴാണ് പണമില്ലായെന്ന കാരണം പറഞ്ഞ് 67,000 രൂപ വില വരുന്ന ഡി.ഐ.പി-എ.പി.സി.ഐ.എം.എസ് ആന്‍ഡ് എല്‍.സി.എം.എസ് മെഷിന് വാങ്ങാത്തത്. വിവരാവകാശ നിയമ പ്രകാരം കണ്ണൂര്‍ സ്വദേശി ലിയോനാര്‍ഡ് ജോണിന് സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മിഷണര്‍ നല്കിയ മറുപടിയിലാണ് ഈ വിചിത്ര വാദം. എല്ലാ സംസ്ഥാനങ്ങളും മസാലപ്പൊടിയും കറുവപ്പട്ടയും പരിശോധിക്കാന്‍ റഫറല്‍ ലാബിലേക്ക് അയച്ച് കൊടുക്കണമെന്നുണ്ടായിട്ടും കേരളം ഇതുവരെ അയച്ചുകൊടുത്തിട്ടില്ല. കറുവപ്പട്ടയില്‍ കൊമറിന്റെ അളവ് കൂടുന്നത് കാന്‍സറിന് കാരണമാകാറുണ്ട്. ലോകത്തിലെ രണ്ടാമത്തെ കറുവപ്പട്ട ഉല്പാദന കേന്ദ്രമായ കേരളത്തിലെ കറുവപ്പട്ടയില്‍ മായം ചേര്‍ക്കുന്നതിന് പിന്നില്‍ വലിയ മാഫിയ ഉണ്ടെന്നും ഇതിന് ചില ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുവെന്നും ലിയോനാര്‍ഡ് ജോണ്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."