കോഴിക്കോട്ട് വീണ്ടും ദേശീയ വോളി ആരവം
കോഴിക്കോട്: ആവേശം വാനോളമുയര്‍ത്തി കോഴിക്കോട്ട് വീണ്ടും ദേശീയ വോളിബോള്‍ ആരവം. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോഴിക്കോട് വീണ്ടും ദേശീയ വോളിബോളിന് ആതിഥ്യമരുളുന്നത്. ഫെബ്രുവരി 18 മുതല്‍ 25 വരെയാണ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുന്നത്. വി.കെ കൃഷ്ണ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് ദേശീയ സീനിയര്‍ വോളിയുടെ വേദി. കളി കാണാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്നവരെ ഉള്‍ക്കൊള്ളാനുള്ള വിസ്തൃതി ഈ കളിക്കളത്തിനില്ല. എങ്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകളൊരുക്കി വോളി പ്രേമികളെ തൃപ്തിപ്പെടുത്താനുള്ള ആലോചനയിലാണ് സംഘാടകര്‍. കഴിഞ്ഞ തവണ പുരുഷ വിഭാഗത്തില്‍ കേരളം ജേതാക്കളും വനിതാ വിഭാഗത്തില്‍ രണ്ടാം സ്ഥാനക്കാരുമായിരുന്നു.
കോഴിക്കോടിന്റെ ഗ്രാമീണ ജനത എക്കാലത്തും വോളിയെ നിറഞ്ഞ് സ്‌നേഹിച്ചവരാണ്. പ്രദേശിക ടൂര്‍ണമെന്റുകള്‍ പോലും ആഘോഷമായാണ് അരങ്ങേറാറുള്ളത്. 2015ല്‍ കോഴിക്കോട്ട് നടന്ന ദേശീയ ഗെയിംസ് വോളി മത്സരങ്ങള്‍ കാണാന്‍ ആയിരങ്ങളാണ് ഇരമ്പിയെത്തിയത്. അന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പുറത്തും ഇ.എം.എസ് സ്റ്റേഡിയത്തിലുമെല്ലാം കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് മത്സരം പ്രദര്‍ശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."