HOME
DETAILS
MAL
മോദിയുടെ ബലൂചിസ്താന്‍ പരാമര്‍ശം കശ്മീരില്‍ നിന്നും ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന് പാകിസ്താന്
backup
August 16 2016 | 08:08 AM
ഇസ്ലാമാബാദ്: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്താനെക്കുറിച്ചുള്ള പരാമര്‍ശം കശ്മീരില്‍ നിന്നും ശ്രദ്ധ മാറ്റാനുള്ള ശ്രമമാണെന്ന് പാകിസ്താന്. കശ്മീരില്‍ നടക്കുന്ന വിഷയം ബലൂചിസ്താനിലേതിന് സമാനമല്ലെന്നും പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പ്രതികരിച്ചു.
കഴിഞ്ഞ അഞ്ച് ആഴ്ച്ചകളായി നടക്കുന്ന കശ്മീരിലെ പ്രശ്നങ്ങളില്‍ നിന്നും ലോക ശ്രദ്ധ തിരിക്കാനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രമിച്ചതെന്നും സര്‍താജ് പറഞ്ഞു.
മോദിയുടെ പ്രസംഗത്തിലൂടെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോ ബലൂചിസ്താനില്‍ നടത്തുന്ന ഇടപെടലുകള്‍ വ്യക്തമായെന്നും സര്‍താജ് ആരോപിച്ചു.
സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് നരേന്ദ്രമോദി ബലൂചിസ്ഥാന്‍ വിഷയം പരാമര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."