HOME
DETAILS
MAL
മതപരിവര്‍ത്തനം ആരോപിച്ച് പള്ളി അടിച്ചുതകര്‍ത്തു
backup
December 19 2017 | 03:12 AM
തിരുവനന്തപുരം: മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് അമ്പൂരിയില്‍ പുരോഹിതന് മര്‍ദ്ദനമേറ്റതിനു പുറകെ കൂട്ടമലയിലെ ക്രിസ്ത്യന്‍ പള്ളി സാമൂഹിക വിരുദ്ധര്‍ അടിച്ചുതകര്‍ത്തു. സി.എസ്.ഐ സഭക്ക് കീഴില്‍ വരുന്ന എച്ച്.എം.എസ് ദേവാലയത്തിന് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. പള്ളിക്കകത്ത് സ്ഥാപിച്ചിരുന്ന പ്രാര്‍ഥനാ സാമഗ്രികളും അലമാരയും മറ്റും അക്രമികള്‍ അടിച്ചു തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. ഹിന്ദുമതവിശ്വാസിയായ ഒരു കുട്ടിയുടെ കുടുംബം അടുത്തിടെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഇതാണോ ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."