ആര്‍.കെ നഗറില്‍ ഇന്ന് കലാശക്കൊട്ട്
ചെന്നൈ: തമിഴ്‌നാട് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെുപ്പില്‍ ഇന്ന് കലാശക്കൊട്ട്. 21നാണ് തെരഞ്ഞെടുപ്പ്. 24ന് വോട്ടെണ്ണും.
രണ്ടാഴ്ചക്കാലത്തെ പരസ്യ പ്രചാരണം അവസാനിക്കുമ്പോള്‍ എ.ഡി.എം.കെ, ഡി.എം.കെ പാര്‍ട്ടികള്‍ക്കൊപ്പം സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി ദിനകരനും പ്രതീക്ഷയിലാണ്. തുറന്ന വാഹനത്തിലാണ് തുടക്കം മുതല്‍ തന്നെ ദിനകരന്റെ പ്രചാരണം. ഓരോ ഇടങ്ങളിലും നിരവധി പേര്‍ സ്ഥാനാര്‍ഥിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ എത്തുന്നുമുണ്ട്.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവുമാണ് അണ്ണാഡി.എം.കെ സ്ഥാനാര്‍ഥി ഇ. മധുസൂദനന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്. ഡി.എം.കെ സ്ഥാനാര്‍ഥി മരുതുഗണേഷിന്റെ പ്രചാരണത്തിനായി കഴിഞ്ഞ ഒരാഴ്ചയായി വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിനും മണ്ഡലത്തില്‍ സജീവമാണ്.
തമിഴ്താരം വിശാല്‍, ജയലളിതയുടെ ബന്ധു ദീപ തുടങ്ങിവരുടെ നാമനിര്‍ദ്ദേശ പത്രിക നേരത്തെ തള്ളിയിരുന്നു.
തെരഞ്ഞെടുപ്പ് നല്ല രീതിയില്‍ നടത്തണമെന്നാവശ്യപ്പെട്ട് ഡി.എം.കെ സ്ഥാനാര്‍ഥി മരുതു ഗണേഷ് നല്‍കിയ കേസ്, മദ്രാസ് ഹൈക്കോടതി ഇന്നലെ തീര്‍പ്പാക്കി. തിരഞ്ഞെടുപ്പ്
മികച്ച രീതിയില്‍ നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും 960 കാമറകള്‍ മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പൊലിസിനൊപ്പം സൈനിക അര്‍ധ സൈനിക വിഭാഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു.
വോട്ടെണ്ണല്‍ തീരുന്നതു വരെ കാമറകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും വിവിധയിടങ്ങളില്‍ നിന്ന് പണം പിടികൂടിയ സാഹചര്യത്തില്‍ ഫ്‌ളൈയിങ് സ്‌ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."