ചെട്ടിയാംപറമ്പിലെ കുട്ടികള്‍ക്ക് പഠനം പ്രകൃതിയുടെ തണലില്‍
കേളകം: ഇനി കുരുന്നുകള്‍ക്ക് പ്രകൃതിപാഠത്തിന്റെ മധുരാനുഭവം നുകരാം. നാല് ചുവരുകള്‍ക്കപ്പുറത്തേക്ക് വിദ്യാര്‍ഥികള്‍ ഇറങ്ങുകയാണ് ചെട്ടിയാംപറമ്പ് ഗവ. യു.പി സ്കൂളില്‍ നിര്‍മിച്ച പരിസ്ഥിതി സൗഹൃദ ക്ലാസ്മുറിയിലൂടെ. മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നത് പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള വിദ്യാഭ്യാസം ആയിരിക്കണമെന്ന ഉദ്ദേശത്തോടെയാണിത്. സ്കൂള്‍ കെട്ടിടങ്ങളുടെ ഇടയിലുള്ള ഒഴിഞ്ഞ ഭാഗത്ത് മുളകൊണ്ട് തീര്‍ത്ത ബെഞ്ചുകളാലും പാഷന് ഫ്രൂട്ട് ചെടിയുടെ വള്ളികള്‍ കൊണ്ട് പ്രകൃതിദത്തമായി ഉണ്ടാക്കിയ മേല്ക്കൂരക്കുള്ളിലുമാണ് ഇവര്‍ ക്ലാസ് മുറി ഒരുക്കിയത്. ഒഴിവ് സമയങ്ങളിലും വായിക്കാനും ഒക്കെയായി കുട്ടികള്‍ ഈ സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഇത് അഭിമാനമായി മാറുകയാണ്. വേനല്‍ചൂടിനെ പ്രതിരോധിക്കാനായാണ് കുട്ടികള്‍ക്ക് പി.ടി.എയും അധ്യാപകരും ചേര്‍ന്ന് ഇത്തരം ഒരു പരിസ്ഥിതി സൗഹൃദ ക്ലാസ്റൂം ഒരുക്കിയത്. പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള പഠനം തങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്ന് വിദ്യാര്‍ഥികളും പറയുന്നു. ഇതുപോലുള്ള മറ്റൊരു ക്ലാസ്റൂം കൂടി ഒരുക്കാനുള്ള ശ്രമത്തിലാണ് പി.ടി.എയും അധ്യാപകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."