വെള്ളപ്പൊക്കത്തില്‍ 1700 കിലോമീറ്റര്‍ ദൂരം താണ്ടി ബംഗ്ലാദേശിലെത്തിയ അസം ആന ചെരിഞ്ഞു
ധാക്ക: ഇന്ത്യയില്‍ നിന്ന് ശക്തമായ വെള്ളപ്പൊക്കത്തില്‍ മൈലുകള്‍ താണ്ടി ബംഗ്ലാദേശിലെത്തിയ ആന ചെരിഞ്ഞു. രക്ഷിക്കാനുള്ള അവസാന ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് ആന ചെരിഞ്ഞത്.
ആനയെ തിരിച്ച് ഇന്ത്യയിലെത്തിക്കാനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഓഗസറ്റ് ആദ്യം സംഘം ബംഗ്ലാദേശിലെത്തി ആനയെ തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് ആനയെ ബംഗ്ലാദേശിലെ സഫാരി പാര്‍ക്കിലേക്ക് മാറ്റാന്‍ തീരുമാനമായി.
എന്നാല്‍ മൈലുകള്‍ താണ്ടിയ ആനയുടെ ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. അതിനിടെ മൂന്ന് തവണയാണ് പിടിയാനയെ മയക്കുവെടി വെച്ചത്.
ഗ്രാമപ്രദേശത്ത് കെട്ടിയിട്ട ആനയെ ഭക്ഷണവും വെള്ളവും നല്കി രക്ഷിക്കാന്‍ അവസാന ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
അതേ സമയം അമിതമായി മയക്കുവെടി നല്‍കിയതാണ് ആനയുടെ മരണത്തിനിടയാക്കിയതെന്ന് ആരോപിച്ചുകൊണ്ട് മൃഗ സ്നേഹികള്‍ രംഗത്തു വന്നു. എന്നാല്‍ മൈലുകള്‍ താണ്ടി വന്ന ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നെന്നും അതിനാലാണ് ആന ചെരിഞ്ഞതെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."