മഞ്ഞുപുതച്ച് നീലഗിരി; തേയില ഉല്പാദനം പ്രതിസന്ധിയില്‍
ഊട്ടി: നീലഗിരിയില്‍ മഞ്ഞു വീഴ്ച ശക്തമായതോടെ പച്ചത്തേയിലയുടെ ഉല്പാദനം പ്രതിസന്ധിയില്‍.
നിലവില്‍ ശക്തമായ മഞ്ഞു വീഴ്ചയും തണുപ്പുമാണ് ജില്ലയില്‍. ജില്ലയിലെ കൂന്നൂര്, കോത്തഗിരി താലൂക്കുകളിലാണ് മഞ്ഞു വീഴ്ച കൂടുതലുള്ളത്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ താരതമ്യേന കുറവാണ്. കുന്നൂര് താലൂക്കിലെ ഗ്ലന്ഡേല്, കോടേരി, ആടര്ളി, ഇളിത്തുര, കറഞ്ചി, എടപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ മഞ്ഞില്‍ നിന്ന് തേയിലചെടികളെ സംരക്ഷിക്കാന്‍ കാട്ടുചെടികളുടെ ഇലകള്‍ കൊണ്ട് പുതച്ചിരിക്കയാണ്.
മഞ്ഞ് വീഴ്ചയും തണുപ്പും കാരണം തേയില തോട്ടങ്ങളില്‍ കുമിള്‍ രോഗങ്ങളും പടരുകയാണ്. ഇതോടെ പച്ചത്തേയിലയുടെ ഉല്‍പ്പാദനം കുറഞ്ഞുവരികയാണ്.
നേരത്തെ തന്നെ വില സ്ഥിരതയില്ലായമ കാരണം സാമ്പത്തിക പ്രതിസന്ധിയിലായ തേയില കര്‍ഷകര്‍ക്ക് മഞ്ഞുവീഴ്ച കൂടി തുടങ്ങിയതോടെ പ്രതിസന്ധി ഇരട്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."