മോദിയുടെ ക്യാമറയ്ക്കു മുന്നില്‍ കണ്ണന്താനം; സുരക്ഷാംഗങ്ങള് പറഞ്ഞിട്ടും മാറിയില്ല, പിന്നെ പിടിച്ചുമാറ്റി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണാറില്ലെങ്കിലും ആരും ക്യാമറയ്ക്ക് മറ നില്‍ക്കുന്നത് ഇഷ്ടമല്ല. വിദേശത്തു പോലും തന്റെ ക്യാമറയ്ക്ക് മറ നിന്നവരെ മോദി മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഇത് കണ്ടറിഞ്ഞാവണം, പൂന്തുറയില്‍ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരെ കാണാനെത്തിയ മോദിയുടെ ക്യാമറയ്ക്ക് മറ നിന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റിയത്.
ദുരിതബാധിതരോട് വേലിക്കെട്ടിനകത്തു നിന്നു മോദി കാര്യങ്ങള്‍ സംസാരിക്കുന്നതാണ് സീന്‍. കണ്ണന്താനം തന്നെയാണ് വിവര്‍ത്തനം ചെയ്തുകൊടുക്കുന്നത്. എന്നാല്‍ മോദിയുടെ വലതുവശത്തായി, ക്യാമറയ്ക്ക് മറയായാണ് അദ്ദേഹം നിന്നത്.
ആദ്യം കണ്ണന്താനത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോണ്ടി നോക്കി. കാര്യമുണ്ടായില്ല, രണ്ടാമത് ഇളക്കി നോക്കി. ഇതുകൊണ്ടും കാര്യമില്ലെന്നു കണ്ട ഉദ്യോഗസ്ഥര്‍ കണ്ണന്താനത്തെ പറഞ്ഞുമനസ്സിലാക്കി മോദിയുടെ ഇടത്തുവശത്ത് നിര്‍ത്തുകയായിരുന്നു.
മോദിയുടെ മറയായി നില്ക്കുന്ന കണ്ണന്താനം
മോദിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണന്താനത്തെ തോണ്ടുന്നു
രക്ഷയില്ല, വീണ്ടും തോണ്ടുന്നു
ഒടുവില്‍ രണ്ട് ഉദ്യോഗസ്ഥർ ചേർന്ന് പിടിച്ചുമാറ്റുന്നു
ഇപ്രാവശ്യം ഫലംകണ്ടു
പിന്നിലേക്കു പോവുന്നു
ഇപ്പോള്‍ ഓകെ ആയി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."