പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത സംഭവം: അമലാ പോള്‍ ചോദ്യംചെയ്യലിന് ഹാജരായില്ല
തിരുവനന്തപുരം: ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ചെയ്ത സംഭവത്തില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി അമലാ പോള്‍ കൂടുതല്‍ സമയംതേടി. ഇന്നലെ ഹാജരാകാനാണ് അമലയോട് ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഷൂട്ടിങ് തിരക്കുള്ളതിനാല്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അമലാ പോള്‍ അഭിഭാഷകന് മുഖേന അറിയിക്കുകയായിരുന്നു.
പൊലിസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാനാണ് അമലാ പോളിനോടും നടന് ഹഫദ് ഫാസിലിനോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. ഇരുവരും ഓരോ കാറാണ് പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇതുവഴി ലക്ഷങ്ങള്‍ നികുതി വെട്ടിച്ചെന്നും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതിനാല്‍ ഇന്നലെ ചോദ്യംചെയ്യലിന് ഹാജരായില്ല. ഇതേ കേസില്‍ സുരേഷ് ഗോപി എം.പിയോടും ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യംനേടിയ സുരേഷ് ഗോപി ഇന്ന് ഹാജരായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."