പരീക്ഷണ ഓട്ടത്തിനിടെ ഡല്‍ഹി മെട്രോ ട്രെയിന്‍ പാളം തെറ്റി
ന്യൂഡല്‍ഹി: ഈ മാസം 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ പരീക്ഷണ ഓട്ടത്തിനിടയില്‍ മെട്രോ ട്രെയിന്‍ പാളം തെറ്റി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു. കല്‍ക്കാജി മന്ദിര്‍-ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു അപകടം.
ഡ്രൈവര്‍ വേണ്ടാത്ത ട്രെയിനാണ് കാളിന്ദി കുഞ്ജ് മെട്രോ ഡിപ്പോക്കുള്ളില്‍ പാളം തെറ്റിയത്. മതില്‍ ഇടിച്ചുതകര്‍ത്താണ് ട്രെയിന്‍ നിന്നത്. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ഡല്‍ഹി മെട്രോ ഉത്തരവിട്ടിട്ടുണ്ട്. 12.64 കി.മീറ്റര്‍ ദൂരമുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍-ജനക്പുരി വെസ്റ്റ് മെട്രോ പാതക്ക് മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണര്‍ കഴിഞ്ഞമാസമാണ് സുരക്ഷാ അനുമതി നല്‍കിയത്. കഴിഞ്ഞ നവംബര്‍ അഞ്ചിനും മജന്ത ലൈനിലെ പരീക്ഷണ ഓട്ടത്തിനിടയില്‍ ട്രെയിനുകള്‍ അപകടത്തില്‍പ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."