മുഖ്യമന്ത്രി ആര്..? ബി.ജെ.പിയില്‍ ചര്‍ച്ച സജീവം
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ആരായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ലാതെ ബി.ജെ.പി നേതൃത്വം.
ബി.ജെ.പി കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് ഉടന്‍തന്നെ ഇരു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്. യു.പിയിലും ഗോവയിലും പരീക്ഷിച്ചതുപോലെ പുറത്തുനിന്നുള്ളയാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നേതൃത്വം ആലോചിക്കുന്നതെന്നാണ് വിവരം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയും ഗാന്ധിനഗറില്‍ എത്തിയിട്ടുണ്ട്. ഹിമാചലിലേക്ക് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമറുമാണ് ചര്‍ച്ചക്കായി എത്തിയത്. ഇവര്‍ നിയുക്ത എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിയ ശേഷം കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേസമയം, ഗുജറാത്തില്‍ വിജയ് രൂപാണി വീണ്ടും മുഖ്യമന്ത്രിയാകുന്നതില്‍ നേതൃത്വത്തിന് താല്‍പര്യമില്ല. ഗുജറാത്ത് ജനസംഖ്യയില്‍ അഞ്ച് ശതമാനം വരുന്ന ജൈനരുടെ പ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തെ വീണ്ടും മുഖ്യമന്ത്രിയാക്കേണ്ടതില്ലെന്നാണ് ബി.ജെ.പി തീരുമാനം. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനും സാധ്യത കുറവാണ്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയും മോദിയുടെ അടുത്ത അനുയായിയുമായ സ്മൃതി ഇറാനിയെ മുഖ്യമന്ത്രിയാക്കാനും നീക്കമുണ്ട്. ഗുജറാത്തി ഭാഷ അറിയാമെന്നതും പ്രധാനമന്ത്രിക്ക് ഏറെ താല്‍പര്യമുണ്ടെന്നതും സ്മൃതിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കുമെന്ന വിശ്വാസത്തിലാണ് വിജയ് രൂപാണി.
ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പ്രേംകുമാര്‍ ധുമല്‍ പരാജയപ്പെട്ടതോടെ ഇവിടെ ഉയര്‍ത്തിക്കാണിക്കാന്‍ നേതൃത്വത്തിന് മുന്നില്‍ ആളില്ല. എന്നാല്‍, ധുമലിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹത്തിനുവേണ്ടി തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുക്കാന്‍ തയാറാണെന്നും ഉന മണ്ഡലത്തില്‍ നിന്ന് വിജയിച്ച വീരേന്ദ്ര കന്‍വാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയാകാന്‍ ധുമല്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഹിമാചലില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ജെയ്‌റാം താക്കൂര്‍, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഇതിനിടെ, ധുമലിന്റെ മകനും ലോക്‌സഭാംഗവുമായ അനുരാഗ് താക്കൂറിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."