ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നാളെ മുതല്‍ 29 വരെ നടത്തുന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ പുരുഷ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ ഇന്ന്്് വൈകിട്ട് നാല് മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. 93 സര്‍വകലാശാലകളില്‍ നിന്നുളള ടീമുകള്‍ മാറ്റുരക്കുന്ന ചാംപ്യന്‍ഷിപ്പില്‍ നാല് പൂളുകളിലായി മൂന്ന് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. പൂള് എ ഫാറൂഖ് കോളജ്, പൂള് ബി സെന്റ് ജോസഫ്സ്് ദേവഗിരി കോഴിക്കോട്, പൂള് സി ആന്‍ഡ് ഡി കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയം എന്നിങ്ങനെയാണ് വേദികള്‍
പി അബ്ദുല്‍ ഹമീദ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ്, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരങ്ങള്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി ഫുട്ബോള്‍ താരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച്പാസ്റ്റ് 3.30ന് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."