ജനാധിപത്യത്തെപ്പറ്റി ഇനി പ്രതീക്ഷിക്കാന്‍ വകയുണ്ട്
ഗുജറാത്തില്‍ ബി.ജെ.പി ആറാം തവണയും അധികാരത്തിലേറിയെങ്കിലും കഴിഞ്ഞ അഞ്ചുതവണ നടന്ന തെരഞ്ഞെടുപ്പുകളില്‍ നിന്നു വ്യത്യസ്തമായി ജനാധിപത്യവിശ്വാസികള്‍ക്ക് പ്രതീക്ഷിക്കാന്‍ ഏറെ വക നല്‍കുന്നതാണ് ഈ തെരഞ്ഞെടുപ്പ്.
ബി.ജെ.പിക്ക് അധികാരത്തിലേറാന്‍ കഴിഞ്ഞുവെന്നതല്ല പ്രശ്‌നം, അതു പതനത്തിനു തുല്യമായ വിജയമാണെന്നതാണ്. ബി.ജെ.പിയുടെ മതതീവ്രരാഷ്ട്രീയത്തെ നേരിടാന്‍ ഗുജറാത്തിലെ അടിച്ചമര്‍ത്തപ്പെട്ട ദലിതുകളും പിന്നാക്കക്കാരും ഒരു പരിധിവരെയെങ്കിലും രംഗത്തുവന്നിരിക്കുന്നു. ഈ പ്രവണത തുടര്‍ന്നാല്‍ സമീപഭാവിയില്‍ ബി.ജെ.പി ഗുജറാത്തില്‍നിന്നു തൂത്തെറിയപ്പെടും.
അതിനേക്കാള്‍ പ്രതീക്ഷ നല്‍കുന്ന കാര്യം ഗുജറാത്തിലെ ഈ വിധി ഫാസിസത്തിനെതിരേ അതിശക്തമായി പ്രതികരിക്കാനുള്ള ഊര്‍ജം ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലെ ജനാധിപത്യവിശ്വാസികള്‍ക്കു നല്‍കുന്നുവെന്നതാണ്. അതിന് ആകെ വേണ്ടത് ഇന്ത്യയിലെ മതേതര, ജനാധിപത്യവിശ്വാസികളെയെല്ലാം ഒരേ കുടക്കീഴില്‍ കൊണ്ടുവരാനുള്ള ദൗത്യം കോണ്‍ഗ്രസ്സിനെപ്പോലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കലാണ്. അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.
കെ. മോഹനന്‍,
വള്ളിക്കുന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."