വള്ളുവനാട്ടിലെ പൂരക്കാലമറിയിച്ച് അപ്പക്കാളകളുടെ വരവ് തുടങ്ങി
ആനക്കര: വളളുനാട്ടിലെ പൂരക്കാല മറിയിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് അപ്പക്കാളകളുമായി നാടോടികള്‍ വരവ് തുടങ്ങി. കേരളത്തിന്റെ വിവിധ ജില്ലകളിലായിട്ടാണ് ഇവര്‍ തമ്പടിച്ച് ഊര് ചുറ്റുന്നത്.
നാട്ടിന്‍ പുറങ്ങളില്‍ എത്തിതുടങ്ങി. മനോഹമായി കാളകളെ വസ്ത്രങ്ങള്‍ കൊണ്ട് അലങ്കിച്ച് അരമണികള്‍ തൂക്കിയാണ് കാളകളുടെ നടപ്പ്.
ആളുകളെ കണ്ടാല്‍ തലയാട്ടി സ്വാഗതം ചെയ്യുന്നുമുണ്ട്. കാളയുമായി നടന്നു നീങ്ങുന്ന നാടോടിക്ക് കുഴല്‍ വാദ്യവാദ്യവും അകമ്പടിയാകുന്നു. എല്ലാ വര്‍ഷവും ഡിസംബര്‍ ആദ്യവാരത്തോടെ കേരളത്തിലെത്തുന്ന ിവര്‍ മാര്‍ച്ച് ഏപ്രില്‍ മാസത്തോടെയാണ് പലപ്പോഴും തിരിച്ച് പോക്ക്.
തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവര്‍ എത്തുന്നത്.ര ാവിലെ വീടുകളും കടകളിലും കയറി ഇറങ്ങുന്ന ഇവര്‍ക്ക് പണവും അരിയുമാണ് വഴിപാടായി നല്‍കുന്നത്. വീടുകളിലെത്തുന്ന അപ്പക്കാളകള്‍ ഐശ്വര്യമായിട്ടാണ് ഗ്രാമ വാസികള്‍ കരുതുന്നത്.
രാത്രിയില്‍ അങ്ങാടികളിലെ പീടിക വരാന്തകളിലാണ് വിശ്രമം. പലയിടത്തും രാത്രിയില്‍ കാളകള്‍ക്ക് നേരെ തെരുവ് നായക്കളുടെ ആക്രമണമുണ്ടാകുന്നതായും ഇവര്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."