HOME
DETAILS
MAL
പോരാടാനുറച്ച് ജേക്കബ് തോമസ്; 'തന്നെ മൗനിയാക്കിനുള്ള ശ്രമം നടക്കില്ല'
backup
December 20 2017 | 04:12 AM
തിരുവനന്തപുരം: എന്തൊക്കെ സംഭവിച്ചാലും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുമെന്ന നിലപാടുമായി ജേക്കബ് തോമസ്. സാവുകള്ക്കൊപ്പം നീന്തുമ്പോള്‍ പലതും സംഭവിക്കുമെന്നും എന്നാല്‍ നീന്തല്‍ തുടരുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. അഴിമതിക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ താന്‍ മൗനിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: ഡിജിപി ജേക്കബ് തോമസിന് സസ്പെന്ഷന്
സസ്പെന്‍ഷനെ കുറിച്ച് ഔദ്യോഗികമായ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരണം ഉത്തരവ് കിട്ടിയ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് നടപടിയെന്ന് അറിയില്ലെന്നും പുസ്തകം എഴുതിയതിന്റെ വിശദീകരണം നല്‍കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."