വീരേന്ദ്രകുമാര്‍ രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചു
ന്യൂഡല്‍ഹി: വീരേന്ദ്രകുമാര്‍ രാജ്യസഭാ എം.പി സ്ഥാനം രാജിവച്ചു. ഇന്ന് രാവിലെ രാജിക്കത്ത് രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡുവിന് കൈമാറുകയായിരുന്നു.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു എന്‍.ഡി.എയുടെ ഭാഗമായതോടെയാണ് രാജിവച്ചത്. നിതീഷിനോടൊപ്പം പോകാന്‍ പാര്‍ട്ടി കേരളഘടകം തയാറല്ല. വിമത വിഭാഗം നേതാവ് ശരത് യാദവിനൊപ്പം നില്‍ക്കാനാണ് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ കേരള ഘടകം ശ്രമിക്കുന്നത്.
രാജ്യസഭാംഗത്വം രാജിവെക്കുമെന്ന് വീരേന്ദ്രകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തില്‍ യു.ഡി.എഫിന്റെ ഭാഗമാണ് നിലവില്‍ ജെ.ഡി.യു. എന്നാല്‍ മുന്നണിമാറ്റം കേരളാഘടകത്തില്‍ പ്രധാന ചര്‍ച്ചയാണ്. ഇടതുമുന്നണിയും ഇവരെ സ്വാഗതം ചെയ്തിട്ടുണ്ട്. ഈ മാസം അവസാനമോ അടുത്ത മാസമോ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മുന്നണി മാറ്റം ചര്‍ച്ചയാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."