ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്
ചെന്നൈ: നിര്‍ണായകമായ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയുടെ
ആശുപത്രി ദൃശ്യങ്ങളുമായി ടി.ടി.വി ദിനകരന്‍ പക്ഷം രംഗത്ത്.
ജയലളിത ആശുപത്രിയില്‍ കഴിയുന്ന സമയത്തെ വീഡിയോ ദൃശ്യങ്ങളാണ് അണ്ണാഡിഎംകെ വിമതവിഭാഗം നേതാവും ടി.ടി.വി ദിനകരന്റെ അനുയായിയുമായ പി.വെട്രിവേല്‍ പുറത്തു വിട്ടിരിക്കുന്നത്. ജയലളിത ഒരു ഗ്ലാസ് കയ്യില്‍ പിടിച്ചിരിക്കുന്നതും അതില്‍ നിന്ന് എന്തോ കുടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞ ഡിസംബറിലാണ് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചത്. തീര്‍ത്തും ദുരൂഹമായ സാഹചര്യത്തിലായിരുന്നു ജയലളിതയുടെ മരണം. നെഞ്ചുവേദനയെ തുടര്‍ന്നാണ് അമ്മയെആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തു വിട്ടിരുന്ന വിവരം.
ജയലളിതയുടെ മരണശേഷം അധികാരത്തിനും സ്വത്തിനുമായി വന്‍ രാഷ്ട്രീയ നാടകങ്ങളാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. ജയലളിതയുടെ തോഴി ശശികല ഇപ്പോള്‍ ജയിലിലാണ്. എല്ലാത്തിനുമൊടുവില്‍ ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."