കേന്ദ്ര കായിക മന്ത്രി അഥവാ ജയരാജന്‍ രണ്ടാമന്‍
കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ തന്റെ വീരസാഹസങ്ങള്‍ അവസാനിപ്പിക്കില്ല എന്നാണ് തോന്നുന്നത്. മന്ത്രി റിയോയില്‍നിന്ന് മടങ്ങുന്നു എന്ന് കേട്ട് ഇന്ത്യന്‍ ജനതയും റിയോ ഒളിംപിക് സംഘാടക സമിതിയും ഒരു പോലെ ആശ്വാസം കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റേത് ഒഴിച്ച് ബാക്കിയാരുടെയും പ്രശ്‌നങ്ങളല്ല എന്ന നിലപാടാണ് മന്ത്രിയുടേത്.
പുതിയ പ്രശ്‌നം ഇതാണ്. മന്ത്രി ഇന്ത്യന്‍ താരങ്ങളുടെ വിജയത്തില്‍ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ട്വീറ്റ് ചെയ്ത മന്ത്രിക്ക് ജയിച്ച താരങ്ങളുടെ പേര് തെറ്റി പോയി. പകരം തോറ്റു പുറത്തായ താരങ്ങളുടെ പേരാണ് ട്വീറ്റ് ചെയ്തത്.
ജിംനാസിറ്റിക്‌സില്‍ നാലാം സ്ഥാനം സ്വന്തമാക്കിയ. ദീപ കര്‍മാര്‍ക്കറുടെ പേരിന് പകരം കര്‍മനാക്കര്‍ എന്നാണ് മന്ത്രി ആദ്യം പോസ്റ്റ് ചെയ്തത്. മന്ത്രിയുടെ ഫോളോവേഴ്‌സ് തെറ്റ് ശ്രദ്ധയില്‍ പെടുത്തിയെങ്കിലും മാറ്റാനാവില്ലെന്നായിരുന്നു നിലപാട്.
അവിടെ തീര്‍ന്നെന്ന് കരുതിയെങ്കില്‍ തെറ്റി. അടുത്തത് 200 മീറ്ററില്‍ മത്സരിക്കുന്ന ശ്രാബാനി നന്ദയെ പറ്റിയുള്ള ട്വീറ്റായിരുന്നു. ഇത്തവണ മന്ത്രി നല്ല വെടിപ്പോടെ ട്വീറ്റ് ചെയ്തു. പക്ഷേ പൊട്ടത്തരത്തിന് കണ്ണും മൂക്കുമില്ലല്ലോ. മന്ത്രി പോസ്റ്റ് ചെയ്ത പടം മാറി പോയി. ശ്രാബാനി നന്ദയ്ക്ക് പകരം ദ്യുതി ചന്ദിന്റെ ചിത്രമാണ് പോസ്റ്റ് ചെയ്തത്. ഇതോടെ ട്വിറ്ററില്‍ അദ്ദേഹത്തിന് കണക്കറ്റ പരിഹാസമാണ് ലഭിച്ചത്.
ഗോയലിനെ കണ്ടാല്‍ അന്ന് ഇന്ത്യക്കാര്‍ക്ക് തോല്‍വിയാണെന്നാണ് ഒരു വിരുതന്റെ പോസ്റ്റ്. മന്ത്രി ഫെല്‍പ്‌സിനെ അഭിനന്ദിച്ചാല്‍ അടുത്ത ദിവസം തന്നെ താരം ഫെല്‍പ്‌സിന് പൂളില്‍ മുങ്ങി മരിച്ചു പോകും എന്നായിരുന്നു മറ്റൊരുത്തന്റെ ട്വീറ്റ്. ഇതോടെ നെഞ്ച് തകര്‍ന്ന മന്ത്രി പോസറ്റ് പിന്‍വലിച്ചു. ഇനി മേലില്‍ പോസ്റ്റിടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇനി ഹരിയാന കായിക മന്ത്രിയിലേക്ക് വരാം. പ്രശ്‌നങ്ങളുമായി റിയോയില്‍ വന്നിറങ്ങിയ മന്ത്രി ഇവിടെയും പ്രശ്‌നങ്ങളുണ്ടാക്കിയെന്ന് പറയേണ്ടതില്ലല്ലോ. വന്ന പാടെ പറഞ്ഞത് ചില ദൈാഷെകദൃക്കുകളാണ് തന്റെ സന്ദര്‍ശനം വിവാദമാക്കിയത് എന്നാണ്. അവര്‍ എല്ലാത്തിലും കുറ്റം കണ്ടുപിടിക്കും. രാജ്യത്തിനെതിരേയുള്ള കുപ്രചരണങ്ങളുടെ ഭാഗമാണത് എന്നായിരുന്നു മന്ത്രിയുടെ വാദം. കേട്ടു നിന്നവര്‍ വാ പൊളിച്ചു പോയി.
അടുത്ത പ്രസ്താവന കൂടി വന്നതോടെ ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകര്‍ സിറിയയിലേക്ക് പലായനം ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. റിയോയില്‍ ആകെ പ്രശ്‌നങ്ങളാണ്.
ഇന്ത്യന്‍ താരങ്ങള്‍ ഇവിടെ കഷ്ടപ്പെടുകയാണ്. അവരുടെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് അറിയേണ്ടതുണ്ട്. അതൊക്കെ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പരിഹരിക്കും. തന്റെ സംഘം റിയോയിലെത്തി കഴിഞ്ഞു. ഇനി ഇന്ത്യന്‍ സംഘം മെഡല്‍ വേട്ട നടത്തുന്നത് കാണാമെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ദേശീയ മാധ്യമ പ്രതിനിധി സംഘം ഇതു കേട്ട് ചിരിച്ചു പോയത്രേ.
ഒരു ബ്രസീലിയന്‍ പത്രക്കാരന്‍ ഉടനെ ചോദിച്ചു. ഇയാള്‍ ഇന്ത്യയിലെ സിനിമാ താരമാണോ എന്ന്. അല്ല എന്ന് ഇന്ത്യന്‍ സംഘം തലയാട്ടിയപ്പോള്‍ അനില്‍ വിജിന് വട്ടാണെന്ന് അയാള്‍ പത്രത്തിലെഴുതി എന്നും കേള്‍ക്കുന്നുണ്ട്.
തന്റെ പ്രസ്താവനകള്‍ അസംബന്ധമാണെന്ന് എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി മനസിലാക്കി. ഉടന്‍ വന്നു അടുത്തത്. സ്വര്‍ണ മെഡല്‍ നേടുന്ന ഓരോ ഇന്ത്യന്‍ താരത്തിനും ആറു കോടി വീതം നല്‍കും.
മന്ത്രിക്ക് ഉറപ്പാണെന്ന് തോന്നുന്നു ആ പണം കൊടുക്കേണ്ടി വരില്ല എന്ന്. വെള്ളി നാലു കോടി വെങ്കലത്തിന് രണ്ടര കോടി എന്നിങ്ങനെയാണ് സമ്മാനത്തുക. ഇത്രയും തുക എങ്ങനെ കൊടുക്കും എന്നു ചോദിച്ചപ്പോള്‍ 200 കോടി കായിക വികസനത്തിന് വിലയിരുത്തിയിട്ടുണ്ട് എന്നായിരുന്നു മറുപടി.
ഒരു വിദ്വാന്‍ ചോദിച്ചേ്രത സംസ്ഥാത്ത് വലിയ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ മന്ത്രിയുടെ യാത്രയടക്കമുള്ള കാര്യങ്ങള്‍ അനാവശ്യ ധൂര്‍ത്തല്ലേയെന്ന്. ഉടന്‍ വന്നു മറുപടി. ഇന്ത്യന്‍ സംഘത്തിന് ധൈര്യം പകരാന്‍ വേണ്ടിയിട്ടാണ് താന്‍ ഇവിടെയെത്തിയത്. കായിക താരങ്ങള്‍ വ്യക്തിപരമായി തനിക്ക് സന്ദേശങ്ങളയച്ചിരുന്നു. ഇത് പരിഗണിച്ചാണ് നേരിട്ടെത്തിയത്. ഇനി മാധ്യമങ്ങള്‍ ഇന്ത്യയുടെ മെഡല്‍ നേട്ടങ്ങളെ കുറിച്ച് എഴുതാമെന്ന് മന്ത്രി പറഞ്ഞു.
എന്തായാലും മന്ത്രി വന്നതോടെ തങ്ങള്‍ക്ക് കുറച്ചുള്ള ധൈര്യം കൂടി പോകുമോ എന്ന ആശങ്കയിലാണ് കായിക താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."