ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പു കമ്മീഷന് വിലക്കി
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിത ആശുപത്രിയില്‍ കഴിയുന്ന വിഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സംപ്രേഷണം ചെയ്യരുതെന്നും മാധ്യമങ്ങള്‍ക്ക് കമ്മിഷന് നിര്‍ദേശം നല്കി.
ആര്.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീഡിയോ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
Read Also: ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്
അതേസമയം ദൃശ്യങ്ങള്‍ പുറത്തുവിട്ട ദിനകരന് വിഭാഗം നേതാവ് പി വെട്രിവേലനെതിരേ കേസെടുക്കും. സെക്ഷന്‍ 126 ബി പ്രകാരമാണ് കേസെടുക്കുക.
ഉപതെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങളുമായി ദിനകരന് പക്ഷം രംഗത്തെത്തിയത്.
ജയലളിത ഒരു ഗ്ലാസ് കയ്യില്‍ പിടിച്ചിരിക്കുന്നതും അതിലുള്ള പാനീയം കുടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."