ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ശശികലയെന്ന് കൃഷ്ണപ്രിയ
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജെ. ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ശശികലയെന്ന് ശശികലയുടെ സഹോദര പുത്രി കൃഷ്ണപ്രിയ.
ജയലളിതയുടെ നിര്‍ദ്ദേശപ്രകാരം ശശികലയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അന്വേഷണ കമ്മിഷനു സമര്‍പ്പിക്കാന്‍ ദിനകരനു ദൃശ്യങ്ങള്‍ കൈമാറുകയായിരുന്നു. എന്നാല്‍ വെട്രിവേല്‍ അതു പുറത്തുവിട്ടതിനെ കുറിച്ച് അന്വേഷിക്കണമെന്നും കൃഷ്ണപ്രിയ പറഞ്ഞു.
ജയലളിതയുടെ മണ്ഡലമായിരുന്ന ആര്.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങളുമായി ദിനകരന് പക്ഷം രംഗത്തെത്തിയത്.
ജയലളിത ഒരു ഗ്ലാസ് കൈയില്‍ പിടിച്ചിരിക്കുന്നതും അതിലുള്ള പാനീയം കുടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
വിഡിയോ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സംപ്രേഷണം ചെയ്യരുതെന്നും മാധ്യമങ്ങള്‍ക്ക് കമ്മിഷന് നിര്‍ദേശം നല്കി.
ദൃശ്യങ്ങള്‍ പുറത്തുവിട്ട ദിനകരന് വിഭാഗം നേതാവ് പി വെട്രിവേലനെതിരേ കേസെടുക്കും. സെക്ഷന്‍ 126 ബി പ്രകാരമാണ് ആര്.കെ നഗര്‍ പൊലിസ് കേസെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."