ട്രാക്കില്‍ അറ്റകുറ്റപ്പണി: മലബാറില്‍ ഇന്നുമുതല്‍ ട്രെയിന്‍ നിയന്ത്രണം
കോഴിക്കോട്: പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ വിവിധ മേഖലകളില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നുമുതല്‍ ഈ മാസം 31 വരെ മലബാര്‍ മേഖലയില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെടും. പോത്തന്നൂര്‍ ജങ്ഷനും പാലക്കാട് ജങ്ഷനും ഇടയില്‍ രാവിലെ എട്ടുമുതല്‍ 11 വരെയാണ് പ്രവൃത്തി നടക്കുന്നത്.
പാലക്കാടിനും ഷൊര്‍ണൂരിനും ഇടയില്‍ ഇന്നു മുതല്‍ 23 വരെ രാവിലെ 8.30 മുതല്‍ 11.30 വരെ പ്രവൃത്തി നടക്കും. തുടര്‍ന്ന് 5665056651 കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറിന്റെ ഈ ഭാഗത്തെ സര്‍വിസ് റദ്ദാക്കും. 13352 ആലപ്പുഴ-ധനബാദ് എക്‌സ്പ്രസ് ഒരുമണിക്കൂര്‍ വൈകി രാവിലെ 7.15ന് പുറപ്പെടും. പാലക്കാടിനും ലക്കിടിക്കും ഇടയില്‍ 21 മുതല്‍ 31 വരെ രാവിലെ എട്ടുമുതല്‍ 12.30 വരെ 66611 പാലക്കാട്-എറണാകുളം മെമു ഇതിനിടയില്‍ സര്‍വിസ് നടത്തില്ല. 6660566604 കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ മെമു പാലക്കാടിനും ഷൊര്‍ണൂരിനും ഇടയില്‍ സര്‍വിസ് നടത്തില്ല.
ഷൊര്‍ണൂരിനും കോഴിക്കോടിനും ഇടയില്‍ 26 മുതല്‍ 31 വരെ രാവിലെ 9.30 മുതല്‍ 11.30 വരെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 56323 കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ ഒരുമണിക്കൂറും 16606 നാഗര്‍കോവില്‍-മംഗളൂരു ഏറനാട് ഒരുമണിക്കൂറും 12076 തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി 20 മിനിറ്റും 16565 യശ്വന്തപൂര്‍-മംഗളൂരു പ്രതിവാര ട്രെയിന്‍ 20 മിനിറ്റും വൈകും.
പരപ്പനങ്ങാടിക്കും കുറ്റിപ്പുറത്തിനും ഇടയില്‍ രാത്രി11.30 മുതല്‍ പുലര്‍ച്ചെ 4.30 വരെ 22638 മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് 23, 24,25,27,30, 31 തിയതികളില്‍ രണ്ടുമണിക്കൂര്‍ വൈകി രാത്രി 12.20നേ പുറപ്പെടൂ. ഇന്നും 26നും 28നും ഒന്നരമണിക്കൂര്‍ വൈകി രാത്രി11.50ന് യാത്ര തിരിക്കും. 22852 മംഗളൂരു-സാന്ദ്രാഗാച്ചി ട്രെയിന്‍ 20നും 30നും രാത്രി12.15നു യാത്ര തുടങ്ങും.
കോഴിക്കോട്-കണ്ണൂര്‍ സെക്ഷനില്‍ എടക്കാടിനും കണ്ണൂര്‍ സൗത്തിനും ഇടയില്‍ 56657 കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ ഇന്നു പൂര്‍ണമായും 56654 മംഗളൂരു-കോഴിക്കോട് പാസഞ്ചര്‍ കണ്ണൂരിനും കോഴിക്കോടിനും ഇടയിലും യാത്ര റദ്ദാക്കും. ഇന്നു 5632356324 കോയമ്പത്തൂര്‍-മംഗളൂരു പാസസഞ്ചര്‍ ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ സര്‍വിസ് ഉണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."