ദാറുല്‍ഹുദാ ബിരുദദാന സമ്മേളനം നാളെ തുടങ്ങും
മലപ്പുറം: ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന സമ്മേളനം നാളെ മുതല്‍ മൂന്ന് ദിവസങ്ങളിലായി വാഴ്‌സിറ്റി കാംപസില്‍ നടക്കും. ദേശീയ വിദ്യാഭ്യാസ ശാക്തീകരണത്തിനു ഊന്നല്‍ നല്‍കുന്ന തരത്തിലാണ് സമ്മേളനം. നാളെ ഉച്ചയ്ക്ക് ശേഷം മമ്പുറം മഖാം സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മഖാമില്‍ നിന്നു വാഴ്‌സിറ്റിയിലേക്ക് ബിരുദം വാങ്ങുന്ന യുവപണ്ഡിതരും അധ്യാപകരും മാനേജ്‌മെന്റ് പ്രതനിധികളും അണിനിരക്കുന്ന വിളംബര റാലി നടക്കും.
സൈനുല്‍ ഉലമാ,ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖ്ബറകളില്‍ സിയാറത്തും നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. വൈകീട്ട് നാലിനു ദാറുല്‍ഹുദാ ജന.സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തും. പ്രാരംഭ സമ്മേളനം വൈകീട്ട് 4.45ന് ബഹ്‌റൈനിലെ കിങ്ഡം യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ:യൂസുഫ് അബ്ദുല്‍ ഗഫാര്‍ ഉദ്ഘാടനം ചെയ്യും.സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഇസ്‌ലാമിക് ജേണല്‍ പ്രകാശനവും ചടങ്ങില്‍ നടക്കും. ഡെന്‍മാര്‍ക്കിലെ എസ്.ഡി യൂനിവേഴ്‌സിറ്റി പ്രൊഫ.ഡോ.എം.എച്ച് ഇല്ല്യാസ് ഏറ്റുവാങ്ങും.പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, എം.പി അബ്ദുസ്സമദ് സമദാനി, സത്താര്‍ പന്തല്ലൂര്‍ സംസാരിക്കും.
വൈകീട്ട് ഏഴിന്'നമ്മുടെ ഇന്ത്യ'ഏകതാസംഗമം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല മുഖ്യാതിഥിയാവും. 23ന് രാവിലെ ഒന്‍പത് മുതല്‍ വേദി ഒന്നില്‍ നാഷനല്‍ ലീഡേഴ്‌സ് സമ്മിറ്റ് നടക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. വേദി രണ്ടില്‍ ടീനേജ് കോണ്‍ക്ലേവ് നടക്കും. രജിസ്റ്റര്‍ ചെയ്ത എസ്.എസ്.എല്‍.എസി, പ്ലസ് വണ്‍, പ്ലസ് ടു തലങ്ങളില്‍ പഠിക്കുന്ന ആയിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍,സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ എന്നിവര്‍ രണ്ടു സെഷനുകള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ഹെറിറ്റേജ് മീറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സി.എച്ച് ബാപ്പുട്ടി മുസ്‌ലിയാര്‍ പറപ്പൂര്‍ അധ്യക്ഷനാകും. മന്ത്രി ഡോ.കെ.ടി ജലീല്‍ മുഖ്യാതിഥിയാകും. സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.
24ന് ഞായാറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെ'അലുംനി ഗാതറിങ് നടക്കും.
പന്ത്രണ്ട് വര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കിയ 677 മലയാളി വിദ്യാര്‍ഥികള്‍ മൗലവി ഫാളില്‍ ഹുദവി ബിരുദവും, പത്ത് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ 31 ഉര്‍ദു വിദ്യാര്‍ഥികള്‍ മൗലവി ആലിം ഹുദവി ബിരുദവും സ്വീകരിക്കും. വൈകീട്ട് ഏഴിന് സമാപന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഇന്ന് സ്മൃതിപഥ പ്രയാണം, വൈകീട്ട് നാഷനല്‍ മീഡിയം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വവിദ്യാര്‍ഥി സംഗമവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."