സഹകരണ നിയമഭേദഗതി: ഓര്‍ഡിനന്‍സ് ഇറക്കും
തിരുവനന്തപുരം: സഹകരണ യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം മണ്ഡലാടിസ്ഥാനത്തിലുള്ള സഹകരണ സംഘങ്ങള്‍ക്കു മാത്രമാക്കിക്കൊണ്ട് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും.
തെരഞ്ഞെടുപ്പില്‍നിന്ന് കടലാസ് സംഘങ്ങളെ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമം ഭേദഗതി ചെയ്യുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തിക്കാത്ത കടലാസ് സംഘങ്ങള്‍ക്കും വോട്ടവകാശം നല്‍കിയതായി ഭരണപക്ഷം ആരോപണമുന്നയിച്ചിരുന്നു.
ഇത് എടുത്തുകളഞ്ഞതോടൊപ്പം സംസ്ഥാന സര്‍ക്കിള്‍ സഹകരണ യൂനിയനിലെ അംഗങ്ങളുടെ എണ്ണം ഏഴായി പരിമിതപ്പെടുത്താനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ടാകും. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കിള്‍ സഹകരണ യൂനിയനില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കും. ഏഴംഗങ്ങളില്‍ നാലും പ്രാഥമിക സംഘങ്ങളില്‍ നിന്നുള്ളവരായിരിക്കും.
2018 ജനുവരി 22 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ അടുത്ത മന്ത്രിസഭായോഗം ഗവര്‍ണറോടു ശുപാര്‍ശ ചെയ്യുമെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭ കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."