ലാവ്ലിന് കേസ്: സുധീരന് അപ്പീല്‍ നല്കി
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന് കേസില്‍ ഹൈക്കോടതി വിധിക്കെതിരേ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്, കേസിലെ രണ്ടാം പ്രതിയും കെ.എസ്.ഇ.ബി മുന്‍ ചീഫ് അക്കൗണ്ട് ഓഫിസറുമായ കെ.ജി രാജശേഖരന് എന്നിവര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്കി. അഴിമതി കേസില്‍ പിണറായി വിജയനെതിരേ ശക്തമായ തെളിവുകളുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തില്‍ വിചാരണ ചെയ്യാതെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കാനാവില്ലെന്നും ചൂണ്ടിക്കാണിച്ചാണ് സുധീരന് അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ കക്ഷി അല്ലാത്ത തന്നെ പ്രത്യേക അനുമതി ഹരജി ഫയല്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുധീരന് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
കേസിലെ രണ്ടാം പ്രതിയും കെ.എസ്.ഇ.ബി മുന്‍ ചീഫ് അക്കൗണ്ട് ഓഫിസറുമായ കെ.ജി രാജശേഖരനും ഇന്നലെ സുപ്രിംകോടതിയില്‍ ഹരജി നല്കി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കൊപ്പം വിചാരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ പ്രതികളായിരുന്ന പിണറായി വിജയന്, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹന ചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, ഒരേ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ പരിഗണിച്ച കേസില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് ഹൈക്കോടതിക്ക് സ്വീകരിക്കാനാകില്ലെന്ന് കാണിച്ചാണ് രാജശേഖരന് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."